Thrissur pooram: ചീഫ് സെക്രട്ടറി തല യോഗം ഇന്ന്, പൂരം നടക്കുമോ ഇല്ലയോ? ഇന്നറിയാം

പാസ് ഉപയോഗിച്ച്‌ ആളുകളെ നിയന്ത്രിക്കുന്നതും പരിഗണിക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 13, 2021, 09:10 AM IST
  • പൂരം നടത്തുന്നതിലെ അപകടം അറിയിച്ചുകൊണ്ടാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
  • ഇന്ന് ചേരുന്ന യോഗത്തില്‍ പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.
  • ആനകളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നത് മുതലുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും.
  • പാസ് ഉപയോഗിച്ച്‌ ആളുകളെ നിയന്ത്രിക്കുന്നതും പരിഗണിക്കുന്നുണ്ട്
Thrissur pooram: ചീഫ് സെക്രട്ടറി തല യോഗം ഇന്ന്, പൂരം നടക്കുമോ ഇല്ലയോ? ഇന്നറിയാം

തൃശൂര്‍:  പൂരം (Thrissur Pooram) നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇന്നറിയാം. രാവിലെ 10.30-ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.

ആരോഗ്യവകുപ്പ് പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ആളുകളെ കുറക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നെങ്കിലും ഇതിലൊന്നും ഇപ്പോഴും വ്യക്തത  വന്നിട്ടില്ല. 

പൂരം നടത്തുന്നതിലെ അപകടം അറിയിച്ചുകൊണ്ടാണ് ആരോഗ്യ വകുപ്പ് (Health Department) റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്ന് ചേരുന്ന യോഗത്തില്‍ പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. ആനകളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നത് മുതലുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും.

ALSO READ: തൃശ്ശൂർ പൂരം സർക്കാരിന്റെ അനുവാദത്തോടെ,ആനയുടെ എണ്ണം കൂട്ടുന്നതിൽ ഉറച്ച് പാറമേക്കാവ്

പാസ് ഉപയോഗിച്ച്‌ ആളുകളെ നിയന്ത്രിക്കുന്നതും പരിഗണിക്കുന്നുണ്ട്. അതേസമയം ദേവസ്വങ്ങള്‍ പൂരം നടത്താമെന്ന് സര്‍ക്കാരിന്റെ ഉറപ്പില്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ദേവസ്വങ്ങള്‍ (dewasom) ആളുകളെ നിയന്ത്രിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത് പൊലീസ് ഇടപ്പെട്ട് കാഴ്ചക്കാരെ നിയന്ത്രിക്കുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News