തൃശ്ശൂർ പൂരം സർക്കാരിന്റെ അനുവാദത്തോടെ,ആനയുടെ എണ്ണം കൂട്ടുന്നതിൽ ഉറച്ച് പാറമേക്കാവ്

പൂരം ദിവസം മാത്രം 30 ആനകളും രാത്രി പൂരം മറ്റ് ചടങ്ങുകൾ എന്നിവക്കായി മാത്രം 20-ൽ അധികം ആനകളും വേറെയുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 5, 2021, 06:23 PM IST
  • പൂരം ചിലവ് മാത്രം ഏതാണ്ട് അഞ്ച് കോടിയാണ്.
  • ഇതിനുള്ള ഭൂരിഭാ​ഗവും പൂരം എക്സിബിഷനിലൂടെയാണ് കണ്ടെത്തുന്നത്.
  • ഇത്തവണ പൂരം എക്സിബിഷന് അനുവാദം കിട്ടിയില്ലെങ്കിൽ ഇത് തന്നെ വലിയ പ്രശ്നത്തിലേക്ക് കലാശിക്കും
തൃശ്ശൂർ പൂരം സർക്കാരിന്റെ അനുവാദത്തോടെ,ആനയുടെ എണ്ണം കൂട്ടുന്നതിൽ ഉറച്ച് പാറമേക്കാവ്

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തുന്നത് സംസ്ഥാന സർക്കാരിന്റെ അനുവാദത്തോടെയാണെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ. മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ചടങ്ങുകളും നടത്തുമെങ്കിലും പൂരത്തിന് (Thrissur Pooram) ഭക്തർ എത്തുന്നത് പരമാവധി കുറയ്ക്കാൻ തന്നെയായിരുന്നു നേരത്തെ മുതൽ വിവിധ  ദേവസ്വങ്ങളുടെ തീരുമാനം. എന്നാൽ മൂന്ന് ആനയെ കൊണ്ട് മാത്രം പൂരം നടത്തണമെന്ന് കളക്ടറുടെ നിലപാടിനോട്  പാറമേക്കാവ് ദേവസ്വം ഇടഞ്ഞു. 15 ആന തന്നെ വേണമെന്നാണ് ദേവസ്വത്തിന്റെ നിലപാട്. 

ഇത് സംസ്ഥാന സർക്കാരിനെ അറിയിക്കാനുമാണ് ദേവസ്വം (Dewasom) കരുതുന്നത്. ആന കൂടിയാൽ കോവിഡ് കൂടുമോ എന്ന ചോദ്യത്തിന് എന്താണ് പ്രസക്തിയെന്നാണ് പാറമേക്കാവ് ദേവസ്വം ചോ​ദിക്കുന്നത്. പൂരം എക്സിബിഷൻ കൂടി ഇത്തരത്തിൽ നടക്കാതിരുന്നാൽ പൂരം നടത്തിപ്പ് തന്നെ അവതാളത്തിലാവുമെന്നാണ് കരുതുന്നത്.ഏപ്രിൽ 23-നാണ് പൂരം. ഒരുക്കങ്ങൾ തന്നെ മിനിമം രണ്ട് മാസങ്ങൾക്ക് മുൻപ് തുടങ്ങണം. കുടമാറ്റം മുതൽ ചടങ്ങുകളുടെ വലിയ നിര തന്നെ തൃശ്ശൂർ പൂരത്തിനുണ്ട്. ഇതിൽ എതൊക്കെ നടത്താം എതൊക്കെ നടത്താൻ പാടില്ല എന്നതെല്ലാം വലിയ ചോ​ദ്യങ്ങളായി  ഇപ്പോഴും അവശേഷിക്കുകയാണ്.

ALSO READ: Thrissur Pooram ഇത്തവണ നടത്തിയേക്കും,അന്തിമ തീരുമാനം മാർച്ചിൽ

പൂരം ചിലവ് മാത്രം ഏതാണ്ട് അഞ്ച് കോടിയാണ്. ഇതിനുള്ള ഭൂരിഭാ​ഗവും പൂരം എക്സിബിഷനിലൂടെയാണ് (Thrissur Pooram) കണ്ടെത്തുന്നത്. എന്നാൽ ഇത്തവണ പൂരം എക്സിബിഷന് അനുവാദം കിട്ടിയില്ലെങ്കിൽ ഇത് തന്നെ വലിയ പ്രശ്നത്തിലേക്ക്  കലാശിക്കും. പാറമേക്കാവ്,തിരുവമ്പാടി ദേവസ്വങ്ങൾക്കായി പൂരം ദിവസം മാത്രം 30 ആനകളും രാത്രി പൂരം മറ്റ് ചടങ്ങുകൾ എന്നിവക്കായി മാത്രം 20-ൽ അധികം ആനകളും വേറെയുണ്ട്. ഘടക പൂരങ്ങളായ കണിമം​ഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് മുതൽ എല്ലാത്തിനും കുറഞ്ഞത് മൂന്ന് ആന മുതൽ എല്ലാത്തവണയും ഉണ്ടാവുന്നത് പതിവാണ്.

ALSO READ: ആനയെത്തിയാല്‍ ആളുമെത്തും... ഒ​രാ​ന​പ്പു​റ​ത്ത് തൃ​ശൂ​ര്‍ പൂ​രം ന​ട​ത്ത​ണമെന്ന ആ​വ​ശ്യ൦ ത​ള്ളി...

കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം (Foreigner)  ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക.

ALSO READ: പൂരങ്ങളുടെ പൂരം ഇന്ന്; കുടമാറ്റം അഞ്ചരയ്ക്ക്

പൂരത്തിന് അണിനിരക്കുന്ന ഘടക പൂരങ്ങൾ എട്ട് എണ്ണമാണ് അവയാണ് കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ (Vadakkumnathan) മുന്നിലാണ് ഒരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News