Surya Grahan 2024: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8-ന്, ഈ രാശിക്കാര്‍ക്ക് അടിപൊളി ഭാഗ്യം!!

Solar Eclipse Lucky Zodiacs: ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ ചലനങ്ങൾ, ഗ്രഹ രാശി മാറ്റങ്ങൾ, ഗ്രഹണം മുതലായവയുടെ സ്വാധീനം എല്ലാ 12 രാശിക്കാരുടെയും ജീവിതത്തിലും കാണുവാന്‍ സാധിക്കും. വേദ ജ്യോതിഷത്തിൽ, സൂര്യനെ ആത്മാവിന്‍റെ പ്രതീകമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സൂര്യനുമായി ബന്ധപ്പെട്ട ഏത് സംഭവവും രാജ്യത്തെയും ലോകത്തെയും ബാധിക്കുന്നു. 

ഈ വര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം കഴിഞ്ഞ ദിവസമാണ് സംഭവിച്ചത്. ഇത് രാജ്യത്ത് ദൃശ്യമായിരുന്നില്ല. അതേപോലെ  ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8-ന് അമാവാസിയിൽ സംഭവിക്കാൻ പോകുകയാണ്. 

1 /4

നവരാത്രി മഹോത്സവത്തിന് മുന്‍പായി സംഭവിക്കുന്ന ഈ സൂര്യ ഗ്രഹണത്തിന് ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമാണ് ഉള്ളത്.  ഏപ്രിൽ 8 ന് സംഭവിക്കുന്ന ഗ്രഹണം ചില രാശികളിൽ ശുഭവും എന്നാല്‍ ചിലരില്‍ പ്രതികൂല സ്വാധീനവും ഉണ്ടാക്കും. ഏതൊക്കെ രാശികള്‍ക്കാണ് സൂര്യഗ്രഹണം ഏറെ ശുഭമായി ഭവിക്കുക എന്ന് അറിയാം...  

2 /4

ഇടവം രാശി (Taurus Zodiac Sign)   ഈ വർഷത്തെ സൂര്യഗ്രഹണം ഇടവം രാശിക്കാരുടെ ജീവിതത്തിൽ ഏറെ ശുഭകരമായ സ്വാധീനം ചെലുത്തും. ഈ കാലയളവിൽ, ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. സമ്പത്തിൽ വർദ്ധനവുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഒരിക്കൽ കൂടി തുടങ്ങാൻ കഴിയും. കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേട്ടമുണ്ടാകും. നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.   

3 /4

മിഥുനം രാശി ( Gemini Zodiac Sign)   ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മിഥുനം രാശിക്കാർക്ക് ഗുണകരമാകും.  ഈ രാശിക്കാർക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കും. നിങ്ങൾ ഉന്നത പഠനത്തിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സമയത്ത് നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, സമ്പത്തില്‍ വര്‍ദ്ധനയുണ്ടാകും. ഈ രാശിക്കാര്‍ക്ക് മാനസിക സന്തോഷവും സമാധാനവും ലഭിക്കും. ആരോഗ്യം നന്നായിരിക്കും. 

4 /4

കർക്കടക രാശി (Cancer Zodiac Sign)   ജ്യോതിഷ പ്രകാരം, ഈ സൂര്യഗ്രഹണം കർക്കടക രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നല്‍കും. നാളുകളായി കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാവും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും, നിങ്ങളുടെ ജോലി പ്രശംസിക്കപ്പെടും. സമ്മർദ്ദത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.  മുതിർന്ന ആളുകളിൽ നിന്ന് പിന്തുണ ലഭിക്കുകയും നിങ്ങളുടെ ലക്ഷ്യം നേടുന്നതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola