ട്യൂഷനു പോയ വിദ്യാർഥിയെ കാട്ടു പന്നി ആക്രമിച്ചു; ഗുരുതര പരുക്കും കാലുകളില്‍ മുറിവും

ട്യൂഷനു പോകുന്നതിനിടെയായിരുന്നു മിദ്ലാജിനെ കാട്ടുപന്നി ആക്രമിച്ചത്. നിറയെ വീടുകളുള്ള സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 12:57 PM IST
  • പാഞ്ഞാൾ റോഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം
  • ട്യൂഷനു പോകുന്നതിനിടെയായിരുന്നു മിദ്ലാജിനെ കാട്ടുപന്നി ആക്രമിച്ചത്
  • ഓടി വന്ന കാട്ടുപന്നി മിദ്ലാജിനെ കുത്തിമറിച്ചിടുകയായിരുന്നു
ട്യൂഷനു പോയ വിദ്യാർഥിയെ കാട്ടു പന്നി ആക്രമിച്ചു; ഗുരുതര പരുക്കും കാലുകളില്‍ മുറിവും

തൃശ്ശൂര്‍: ട്യൂഷനു പോയ വിദ്യാർഥിയെ കാട്ടു പന്നി ആക്രമിച്ചു. ചെറുതുരുത്തി  വെട്ടിക്കാട്ടിരിയിലാണ് സംഭവം.  മാളിയേക്കൽ വീട്ടിൽ ഷംസുദ്ധീൻറെ മകൻ 16 വയസ്സുള്ള മിദ്ലാജ് നാണ് പരിക്കേറ്റത്..വെട്ടിക്കാട്ടിരി - പാഞ്ഞാൾ റോഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പന്നിയുടെ കുത്തേറ്റ് കുട്ടിക്ക് പരിക്ക് പറ്റി.

ട്യൂഷനു പോകുന്നതിനിടെയായിരുന്നു മിദ്ലാജിനെ കാട്ടുപന്നി ആക്രമിച്ചത്. നിറയെ വീടുകളുള്ള സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം. എതിർ വശത്ത് നിന്ന് ഓടി വന്ന കാട്ടുപന്നി മിദ്ലാജിനെ കുത്തിമറിച്ചിടുകയായിരുന്നു.അപകടത്തില്‍ കാൽപാദത്തിന് ഗുരുതര പരുക്കും ഇരുകാലുകളില്‍ മുറിവുകളും ഏറ്റിട്ടുണ്ട്. 

പരിക്കേറ്റ വിദ്യാർത്ഥിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച്  ചികിത്സ നല്‍കി. ജനവാസമേഖലയായിട്ടു പോലും കാട്ടു പന്നിയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കാട്ടു പന്നിയെ കൂടാതെ തെരുവുനായ ശല്യവും പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു..നിരവധി വിദ്യാര്‍ത്ഥികള്‍ ട്യൂഷനും, സ്കൂളിലേക്കും പോകുന്ന വഴിയില്‍ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതോടെ രക്ഷിതാക്കളും  ഭയപ്പാടിലാണ്. വിഷയത്തില്‍  പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News