ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നടപടി സ്ത്രീവിരുദ്ധമെന്ന് ഡബ്ല്യൂസിസി

സംഘടനയുടെ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും, തിരിച്ചെടുക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെടുന്നു

Last Updated : Jun 25, 2018, 01:41 PM IST
ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നടപടി സ്ത്രീവിരുദ്ധമെന്ന് ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇന്‍ സിനിമ കളക്റ്റീവ്. 

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായുള്ള വാർത്തകള്‍ മാധ്യമങ്ങളിൽ നിന്ന് അറിയാന്‍ കഴിഞ്ഞ സംഭവം ശരിയാണെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു... എന്ന് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

സംഘടനയുടെ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും, തിരിച്ചെടുക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെടുന്നു.

Trending News