Allu Arjun ന് കോവിഡ് 19 സ്ഥിരീകരിച്ചു; താരം വീട്ടിൽ നിരീക്ഷണത്തിലാണ്

താൻ എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്നും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും താരം തന്റെ ആരാധകരെ അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Apr 28, 2021, 02:47 PM IST
  • താൻ എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്നും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും താരം തന്റെ ആരാധകരെ അറിയിച്ചു.
  • കൂടാതെ ആരും വിഷമിക്കേണ്ടതില്ലെന്നും എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.
  • കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി സിനിമ താരങ്ങൾക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
  • അല്ലു അർജുൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത് പുഷ്‌പ എന്ന ചിത്രത്തിലാണ്.
Allu Arjun ന് കോവിഡ് 19 സ്ഥിരീകരിച്ചു; താരം വീട്ടിൽ നിരീക്ഷണത്തിലാണ്

Hyderabad: നടൻ അല്ലു അർജുന് (Allu Arjun) കോവിഡ് 19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. താൻ എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്നും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും താരം തന്റെ ആരാധകരെ അറിയിച്ചു. കൂടാതെ ആരും വിഷമിക്കേണ്ടതില്ലെന്നും എല്ലാവരും വാക്സിൻ (Vaccine)സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല താനുമായി സമ്പർക്കത്തിൽ വന്നേവരെല്ലാം തന്നെ കോവിഡ് ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന് ഉറപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.

അല്ലു അർജുന്റെ അങ്കിൾ ചിരഞ്ജീവിക്കും കസിനായ റാം ചരണിനും (Ram Charan) കഴിഞ്ഞ വർഷം രോഗബാധ സ്ഥിരീകരിക്കുകയും സുരക്ഷിതരായി കോവിഡിനെ അതിജീവിക്കുകയും ചെയ്തിരുന്നു. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി സിനിമ താരങ്ങൾക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ നടൻ ടോവിനോ തോമസിന് രോഗബാധ സ്ഥിരീകരിക്കുകയും ആരോഗ്യവാനായി തിരിച്ചെത്തുകയും ചെയ്തിരുന്നു.

ALSO READ: Biriyani Movie: കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാൾ; ഞാൻ ഒരു ആരാധകനായി മാറി: Roshan Andrews

അല്ലു അർജുൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത് പുഷ്‌പ (Pushpa) എന്ന ചിത്രത്തിലാണ്. ഫഹദ് ഫാസിലാണ് പുഷ്പയിൽ വില്ലനായി വേഷമിടുന്നത്. തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലും സിനിമ ചിത്രീകരിക്കുന്നത്. Rashmika Mandanna യാണ് ചിത്രത്തിലെ നായിക. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ: Dhanush ചിത്രം Jagame Thandhiram നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും, ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു

ചിത്രത്തിൽ അല്ലു അർജുൻ (Allu Arjun) പുഷ്പരാജ് എന്ന കഥപാത്രമായി ആണ് വേഷമിടുന്നത്. ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. നിലവിൽ കേരളത്തിൽ ഷൂട്ടിങ് തുടർന്ന് വരുകെയാണ്. അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ​ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം തുടരുമെന്ന് അണിറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News