Ram Charan: തെലുങ്ക് സൂപ്പർ സ്റ്റാർ രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു

തനിക്ക് ഇപ്പോൾ കോവിഡ്19 ന്റെ ലക്ഷണങ്ങളോന്നും ഇല്ലെന്നും വീട്ടിൽ quarantine ൽ ആണെന്നും താരം കുറിച്ചിട്ടുണ്ട്.    

Written by - Zee Malayalam News Desk | Last Updated : Dec 29, 2020, 11:55 AM IST
  • കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകിയിട്ടുള്ളവർ കോവിഡ് പരിശോധന നടത്തണമെന്നും രാംചരണ്‍ ഇൻസ്റ്റാഗ്രാമിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
  • രാം ചരൺ കഴിഞ്ഞ തിങ്കളാഴ്ച്ച പിതാവ് ചിരഞ്ജീവിയുടെ പുതിയ ചിത്രം ആചാര്യയുടെഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരുന്നു.
  • മാറ്റിനി എന്റര്‍ടെയ്ന്‍മെന്റും രാംചരണും ചേര്‍ന്നാണ് ആചാര്യ നിര്‍മ്മിക്കുന്നത്.
Ram Charan: തെലുങ്ക് സൂപ്പർ സ്റ്റാർ രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പർ സ്റ്റാർ രാം ചരണിന് (Ram Charan) കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.  തനിക്ക് ഇപ്പോൾ കോവിഡ്19 ന്റെ ലക്ഷണങ്ങളോന്നും ഇല്ലെന്നും വീട്ടിൽ quarantine ൽ ആണെന്നും താരം കുറിച്ചിട്ടുണ്ട്. 

 

 

മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകിയിട്ടുള്ളവർ കോവിഡ് പരിശോധന നടത്തണമെന്നും രാംചരണ്‍ (Ram Charan) ഇൻസ്റ്റാഗ്രാമിലൂടെ  ആവശ്യപ്പെട്ടിട്ടുണ്ട്.  രാം ചരൺ കഴിഞ്ഞ തിങ്കളാഴ്ച്ച പിതാവ് ചിരഞ്ജീവിയുടെ (Chiranjeevi) പുതിയ ചിത്രം ആചാര്യയുടെ (Acharya) ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരുന്നു. ഈ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.  

Also Read: തെലുങ്ക് നടൻ ചിരഞ്ജീവിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

മാറ്റിനി എന്റര്‍ടെയ്ന്‍മെന്റും രാംചരണും  ചേര്‍ന്നാണ് ആചാര്യ (Acharya) നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ പിറന്നാള്‍ ആഘോഷത്തിനാണ് കഴിഞ്ഞ ആഴ്ച  രാംചരണ്‍ എത്തിയത്. ഈ ചടങ്ങിൽ പ്രഭാസ് അടക്കമുള്ള തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.  

ഇതിന് മുൻപ് ചിരഞ്ജീവിക്കും (Chiranjeevi) കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും മൂന്നാമതും പരിശോധന നടത്തിയെന്നും അദ്ദേഹവും ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.  

 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News