A Ranjith Cinema: പ്രണയ ജോഡികളായി ആസിഫും നമിത പ്രമോദും: 'എ രഞ്ജിത്ത് സിനിമ'യിലെ ആദ്യ ഗാനം പുറത്ത്

A Ranjith Cinema Updates: കൊച്ചിയിൽ നടന്ന പ്രത്യേക ഓഡിയോ ലോഞ്ച് പരിപാടിയിലാണ് ഗാനം റിലീസ് ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 03:19 PM IST
  • ഹരിചരൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • ചിത്രം ഡിസംബർ എട്ടിന് തിയേറ്ററിൽ എത്തും.
  • നിഷാന്ത് സാറ്റു ആണ് ചിത്രത്തിന്റെ തിരക്കഥ.
A Ranjith Cinema: പ്രണയ ജോഡികളായി ആസിഫും നമിത പ്രമോദും: 'എ രഞ്ജിത്ത് സിനിമ'യിലെ ആദ്യ ഗാനം പുറത്ത്

ആസിഫ് അലിയും സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്ന 'എ രഞ്ജിത്ത് സിനിമ'യിലെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. കൊച്ചി സെന്റ് ആൽബർട്ട്‌സ് കോളേജിൽ നടന്ന പ്രേത്യേക ഓഡിയോ ലോഞ്ച് പരിപാടിയിലാണ് ചിത്രത്തിലെ ഗാനം പുറത്ത് വിട്ടത്.

ചിത്രത്തിലെ താരങ്ങളായ ഹരിശ്രീ അശോകൻ,  സൈജു കുറുപ്പ്,  ആൻസൺ പോൾ, ഹന്ന റെജി കോശി, ജ്യൂവൽ മേരി, കലാഭവൻ നവാസ്, കൃഷ്ണ, എന്നിവർക്കൊപ്പം സാജൻ പള്ളുരുത്തി, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ,  സംവിധായകൻ നിഷാന്ത് സാറ്റു, നിർമ്മാതാവ് നിഷാദ് പീച്ചി, ബാബു ജോസഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നമിത് ആർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 ALSO READ: "കൂകിപ്പായും തീവണ്ടി പോലെ"; ഡാൻസ് പാർട്ടിയിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി

റഫീഖ് അഹമ്മദ്ന്റെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൻ ആണ്. ചിത്രത്തിലെ  'കണ്ണിൽ ഒരിത്തിരി നേരം' പ്രണയ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ചിത്രം ഡിസംബർ എട്ടിന് തിയേറ്ററുകളിൽ എത്തും. അതേ സമയം രോഹിത് വി.എസ് സംവിധാനം ചെയുന്ന 'ടിക്കി ടാക്ക' എന്ന  ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയിൽ പരിക്കേറ്റ ആസിഫ് അലി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

നിഷാന്ത് സാറ്റു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ ജെ.പി (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ,  തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ് എന്നിവരാണ്.  ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കല-അഖിൽ രാജ് ചിറയിൽ, കോയാസ് , മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം- വിപിൻദാസ്, സ്റ്റിൽസ്- നിദാദ്, ശാലു പേയാട് പരസ്യകല- കോളിൻസ് ലിയോഫിൽ . പി.ആർ.ഒ- റോജിൻ കെ റോയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News