Bigg Boss Malayalam: ലക്ഷ്‍മിപ്രിയ ആയി മാറി റിയാസിൻറെ ആറാട്ട്; ആള്‍മാറാട്ടം ടാസ്‍ക് ബിഗ് ബോസിൽ

പേരിലെ പോലെ തന്നെ  ഓരോ മത്സരാര്‍ഥിയും അവിടെ ഇപ്പോഴുള്ള മറ്റൊരു മത്സരാര്‍ഥിയായി വേഷം മാറുന്ന രസകരമായ ടാസ്ക് ആയിരുന്നു ഇത്

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 12:24 PM IST
  • പേരിലെ പോലെ തന്നെ ഓരോ മത്സരാര്‍ഥിയും അവിടെ ഇപ്പോഴുള്ള മറ്റൊരു മത്സരാര്‍ഥിയായി വേഷം മാറുന്ന രസകരമായ ടാസ്ക് ആണ് ഇത്.
  • ടാസ്കിൽ ലക്ഷ്മി പ്രിയ ആയാണ് റിയാസ് വേഷമിട്ടത്
  • റിയാസിൻറെ വേഷം ചെയ്തത് ധന്യയും ദിൽഷയായി മാറിയത് ബ്ലെസിലിയും
Bigg Boss Malayalam: ലക്ഷ്‍മിപ്രിയ ആയി മാറി റിയാസിൻറെ ആറാട്ട്; ആള്‍മാറാട്ടം ടാസ്‍ക്  ബിഗ് ബോസിൽ

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഒരു പുത്തൻ ടാസ്ക്കിനാണ് സാക്ഷ്യം വഹിച്ചത്. ആൾമാറാട്ടം എന്ന പേരിട്ട ടാസ്കിൽ ഹേറ്റേഴ്സിനെ കൊണ്ട് പോലും കയ്യടിപ്പിച്ചാണ് മത്സരാർഥികൾ എല്ലാവരും തകർത്തു വാരിയത്.

പേര് പോലെ തന്നെ  ഓരോ മത്സരാര്‍ഥിയും അവിടെ ഇപ്പോഴുള്ള മറ്റൊരു മത്സരാര്‍ഥിയായി വേഷം മാറുന്ന രസകരമായ ടാസ്കായിരുന്നു ഇത്. ടാസ്കിൽ ലക്ഷ്മി പ്രിയ ആയാണ് റിയാസായി വേഷമിട്ടത്. മത്സരത്തിൽ ഉടനീളം ഉണ്ടായിരുന്നു ലക്ഷ്മിപ്രിയയുടെ സംസാരവും പ്രവർത്തിയും എല്ലാം അത് പോലെ പകർത്തിയായിരുന്നു റിയാസിൻറെ അഭിനയം. ഇതോടെ ഒരു നിമിഷം ഹേറ്റേഴ്സ് പോലും ഒന്ന് ഞെട്ടി പോയി.

ALSO READ: Bigg Boss Malayalam Season 4: 'മോഹൻലാലിനോടും ബി​ഗ് ബോസിനോടും; റിയാസിനെ ഇങ്ങനെ വേദനിപ്പിക്കരുത്, ഒരമ്മയുടെ അപേക്ഷയാണ്', വൈറലാകുന്ന കുറിപ്പ്

ലക്ഷ്‍മിപ്രിയക്ക് ലഭിച്ചത് ബ്ലെസിലിക്കായിരുന്നു. എങ്കിൽ ഇതിൽ കാര്യമായി ലക്ഷ്മിക്ക് തിളങ്ങാനായില്ലെന്നാണ് സത്യം. റിയാസിൻറെ വേഷം ചെയ്തത് ധന്യയും ദിൽഷയായി മാറിയത് ബ്ലെസിലിയും ആയിരുന്നു. ധന്യ നല്ല രീതിയിൽ റിയാസിനെ അനുകരിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇടക്ക് ഡോക്ടർ റോബിനെക്കുറിച്ചുള്ള സംസാരമൊക്കെയായി ദിൽഷയെ അവതരിപ്പിക്കാൻ ബ്ലെസ്ലിക്ക് കഴിഞ്ഞുവെന്നും പ്രേക്ഷകർ പറയുന്നു.

ALSO READ: Bigg Boss Malayalam Season 4 : ബിഗ് ബോസ് ഒരു പ്രഷർ കുക്കറാണ്; പുറത്താക്കൽ അപ്രതീക്ഷിതം; വിനയ് മാധവിന്റെ ആദ്യ പ്രതികരണം

ധന്യയുടെ വേഷം ചെയ്തത് ദിൽഷ ആയിരുന്നു എന്നാൽ കാര്യമായ മാനറിസങ്ങൾ ഒന്നും തന്നെ കൊണ്ടുവരാൻ ദിൽഷക്ക് ആയില്ലെന്നും പ്രേക്ഷകരുടെ അഭിപ്രായമുണ്ട്. സൂരജായി റൊൺസനും, റൊൺസണായി സൂരജും കാര്യമായി ആക്ടീവായിരുന്നില്ലെന്നും അഭിപ്രായമുണ്ട്. ഏറ്റവും അധികം ആരാധകർ ഉണ്ടായത് റിയാസിനാണ് ലക്ഷ്മിപ്രിയയുടെ ഒരു ചെറിയ ആക്ഷൻ പോലും പെർഫക്ടാക്കാൻ റിയാസിന് കഴിഞ്ഞു എന്ന് ആരാധകർ പറയുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News