Bigg Boss Malayalam Season 4: 'മോഹൻലാലിനോടും ബി​ഗ് ബോസിനോടും; റിയാസിനെ ഇങ്ങനെ വേദനിപ്പിക്കരുത്, ഒരമ്മയുടെ അപേക്ഷയാണ്', വൈറലാകുന്ന കുറിപ്പ്

റിയാസിനെ ദയവുചെയ്ത് ഇങ്ങനെ വേദനിപ്പിക്കരുത് എന്നാണ് ആ കുറിപ്പിൽ എഴുതിയിരിക്കുന്നത്. Bigg Boss Malayalam Season 4 എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 06:41 PM IST
  • മോഹൻലാൽ സാറിനോടും, ബി​ഗ് ബോസിനോടും ഒരു അപേക്ഷയുണ്ട്.
  • ദയവുചെയ്ത് റിയാസിനെ ഇങ്ങനെ വേദനിപ്പിക്കരുതെന്നും കരയിപ്പിക്കരുതെന്നും അവിടെയുള്ള മറ്റ് മത്സരാർഥികളോട് ഒന്ന് പറയൂ.
  • ഇത് ഒരു അമ്മയുടെ അപേക്ഷയാണ്.
  • എനിക്ക് ആ പൊന്നുമോന്റെ കരച്ചിൽ കാണാൻ വയ്യ
Bigg Boss Malayalam Season 4: 'മോഹൻലാലിനോടും ബി​ഗ് ബോസിനോടും; റിയാസിനെ ഇങ്ങനെ വേദനിപ്പിക്കരുത്, ഒരമ്മയുടെ അപേക്ഷയാണ്', വൈറലാകുന്ന കുറിപ്പ്

ബി​ഗ് ബോസ് മലയാളം സീസൺ 4 അതിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. ഫിനാലെയ്ക്ക് ഇനി 20 ദിവസങ്ങൾ പോലും ബാക്കിയില്ല. സ്ഥിരം അടികൂടിക്കൊണ്ടിരുന്ന ജാസ്മിൻ, റോബിൻ എന്നിവർ പോയെങ്കിലും ഇപ്പോഴും ബി​ഗ് ബോസ് വീട്ടിൽ തർക്കങ്ങളും ബഹളങ്ങളും തന്നെയാണ്. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ റിയാസും ലക്ഷ്മിപ്രിയയും തമ്മിലാണ് ഇപ്പോൾ വലിയ വഴക്ക് നടക്കുന്നത്. ധന്യ മേരി വർ​ഗീസിനെയും പ്രവോക്ക് ചെയ്യാൻ റിയാസ് ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചത്തെ കോൾ സെന്റർ ടാസ്കിന് ശേഷം ലക്ഷ്മിപ്രിയയും വിനയും റിയാസും തമ്മിൽ വലിയ തർക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ട്. കോൾ സെന്റർ ടാസ്കിൽ വിനയും റിയാസും ലക്ഷ്മിപ്രിയയെ പല തരത്തിൽ പ്രവോക്ക് ചെയ്യാൻ നോക്കിയിട്ടും അതിന് സാധിച്ചിരുന്നില്ല. അവരുടെ ജോലിയെയും വ്യക്തിത്വത്തെയും എല്ലാം ആ ടാസ്കിലൂടെ ഇരുവരും ചോദ്യം ചെയ്തിരുന്നു. ലക്ഷ്മിപ്രിയയുടെ മാനറിസം (പെരുമാറ്റരീതി) പോലും അനുകരിച്ച് അവരെ രിയാസ് കളിയാക്കിയിരുന്നു. എന്നാൽ ടാസ്കിൽ ഇതിനെതിരെ ഒന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നില്ല. ടാസ്കിന് ശേഷമാണ് അവർ റിയാസിനെതിരെ പ്രതികരിക്കാൻ തുടങ്ങിയത്.

Also Read: ദിൽഷ ബിഗ് ബോസ് മലയാളം ഫൈനലിൽ; റോബിന്റെ നിഴലെന്ന് കളിയാക്കിയവർക്ക് മറുപടി; ടിക്കറ്റ് ടു ഫിനാലെയ്ക്ക് അവസാനം

റിയാസിന്റെ മാനറിസം അനുകരിക്കുകയും റിയാസ് സംസാരിക്കും പോലൊക്കെ സംസാരിക്കുകയും ചെയ്ത് കൊണ്ടാണ് ​ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ലക്ഷ്മിപ്രിയയുടെ വാക്കുകൾ റിയാസിനെ വേദനിപ്പിക്കുകയും അദ്ദേഹം കരയുകയും ചെയ്തിരുന്നു. ഇതെല്ലാം പ്രേക്ഷകർ പല രീതിയിലാണ് എടുത്തിരിക്കുന്നത്. റിയാസിനെ അനുകൂലിക്കുന്നവരും ലക്ഷ്മിപ്രിയയെ അനുകൂലിക്കുന്നവരും ഇതിനെതിരെ പ്രതികരിച്ചു. റിയാസ് ലക്ഷ്മിപ്രിയയെ എന്തെല്ലാം പറഞ്ഞ് വേദനിപ്പിച്ചിട്ടുണ്ട് എന്നാണ് റിയാസിനെ ഇഷ്ടമില്ലാത്തവർ പറയുന്നത്. റിയാസിനെ അനുകൂലിച്ച് അയാളുടെ ഫാൻസും രം​ഗത്തുണ്ട്. 

റിയാസ് അനുകൂലികൾക്കിടയിൽ നിന്നുള്ള വ്യത്യസ്തമായൊരു അപേക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപേക്ഷ മറ്റാർക്കുമല്ല, ബി​ഗ് ബോസിനോടും അവതാരകൻ മോഹൻലാലിനോടുമാണ്. റിയാസിനെ ദയവുചെയ്ത് ഇങ്ങനെ വേദനിപ്പിക്കരുത് എന്നാണ് ആ കുറിപ്പിൽ എഴുതിയിരിക്കുന്നത്. ആലപ്പുഴ ഹരിപ്പാട് നിന്നുള്ള ശോഭ എന്ന സ്ത്രീയാണ് ഇത് എഴുതിയിരിക്കുന്നത് എന്നാണ് കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. Bigg Boss Malayalam Season 4 എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. 

കുറിപ്പ് ഇങ്ങനെ

''എന്റെ പേര് ശോഭ. ഹരിപ്പാടാണ് വീട്.
മോഹൻലാൽ സാറിനോടും, ബി​ഗ് ബോസിനോടും ഒരു അപേക്ഷയുണ്ട്. ദയവുചെയ്ത് റിയാസിനെ ഇങ്ങനെ വേദനിപ്പിക്കരുതെന്നും കരയിപ്പിക്കരുതെന്നും അവിടെയുള്ള മറ്റ് മത്സരാർഥികളോട് ഒന്ന് പറയൂ. ഇത് ഒരു അമ്മയുടെ അപേക്ഷയാണ്. എനിക്ക് ആ പൊന്നുമോന്റെ കരച്ചിൽ കാണാൻ വയ്യ''
- ഇതാണ് ആ കുറിപ്പിലുള്ളത്. 

നിലവിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ വിജയം നേടി നേരിട്ട് ഫൈനലിൽ എത്തിയിരിക്കുന്നത് ദിൽഷയാണ്. ഇതോട് കൂടി ബിഗ് ബോസ് സീസൺ 4 ഫൈനലിൽ എത്തുന്ന ആദ്യ മത്സരാർഥിയായി മാറി ദിൽഷ. 56 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ദിൽഷ എത്തിയപ്പോൾ രണ്ടാം സ്ഥാനത്ത് 51 പോയിന്റോടെ ബ്ലെസ്ലി റണ്ണർ ആപ്പ് ആയി. 

47 പോയിന്റോടെ റോൺസൺ മൂന്നാം സ്ഥാനത്തും 46 പോയിന്റോടെ ധന്യ നാലാം സ്ഥാനത്തും 41 പോയിന്റോടെ വിനയ് അഞ്ചാം സ്ഥാനത്തും 34 പോയിന്റോടെ സൂരജ് ആറാം സ്ഥാനത്തും 29 പോയിന്റോടെ റിയാസ് ഏഴാം സ്ഥാനത്തും 18 പോയിന്റോടെ അവസാന സ്ഥാനത്ത് ലക്ഷ്മിപ്രിയയും എത്തി. വാശിയേറുന്ന മത്സരങ്ങൾ കൂടുമ്പോൾ പ്രേക്ഷകർക്കും ഫിനാലെയിലേക്കുള്ള ആവേശം കൂടുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News