Bigg Boss Malayalam Season 5: അന്ന് വെളുപ്പിന് മതിൽ ചാടി, ആളുടെ വീട്ടിൽ പോയി അവിടെയും മതിൽ ചാടി; പ്രണയകഥ പറഞ്ഞ് ഏഞ്ചലീന

Bigg Boss Season 5: വിഷു ദിവസത്തെ ഓർമ്മകളെ കുറിച്ച് ചോദിച്ചപ്പോഴാണ് ഏ‍ഞ്ചലീന തന്റെ പ്രണയകഥ തുറന്നുപറഞ്ഞത്.   

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 10:44 AM IST
  • അന്ന് കിട്ടിയത് ഏറ്റവും വലിയ വിഷുക്കൈനീട്ടമല്ലേ എന്നായിരുന്നു മോഹൻലാൽ ഏ‍ഞ്ചലീനയോട് ചോദിച്ചത്.
  • തിരിച്ചും മതിൽ ചാടിയാണോ വന്നത് എന്നായിരുന്നു മോഹൻലാലിന്റെ അടുത്ത ചോദ്യം.
  • നാല് മണിക്ക് വീട്ടിൽ കയറണമായിരുന്നു അതുകൊണ്ട് തിരിച്ചും മതിൽ ചാടി എന്നായിരുന്നു ഏഞ്ചലീനയുടെ മറുപടി.
Bigg Boss Malayalam Season 5: അന്ന് വെളുപ്പിന് മതിൽ ചാടി, ആളുടെ വീട്ടിൽ പോയി അവിടെയും മതിൽ ചാടി; പ്രണയകഥ പറഞ്ഞ് ഏഞ്ചലീന

ബി​ഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം വളരെ സന്തോഷപൂർവമായൊരു വിഷു ആ​ഘോഷമാണ് നടന്നത്. വിഷു ദിവസത്തെ രസകരമായ എന്തെങ്കിലും സംഭവങ്ങൾ ആർക്കെങ്കിലും പറയാനുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിനാണ് ഏഞ്ചലീന തന്റെ പ്രണയകഥ ബിബി ഹൗസിലും പ്രേക്ഷകർക്കുമായി പങ്കുവെച്ചത്. 

ഏഞ്ചലീനയുടെ പ്രണയകഥ ഇങ്ങനെ...

"കഴിഞ്ഞ വർഷം ഏപ്രിലിൽ, എനിക്ക് ഒരു ചേട്ടനെ ഇഷ്ടമായിട്ട് ഞാൻ പുള്ളിയെ ‌പ്രപ്പോസ് ചെയ്തു. പക്ഷേ അദ്ദേഹം എന്നോട് ഇഷ്ടമില്ലെന്നോക്കെ പറഞ്ഞ് ഭയങ്കര പ്രശ്നമുണ്ടാക്കിയിരുന്നു. പക്ഷേ വിഷുന്റെ അന്ന് വെളുപ്പിന് പുള്ളി എന്നെ കാണണം എന്ന് പറഞ്ഞ് വിളിച്ചു. വീട്ടിൽ സ്ട്രിക്ട് ആണ്. അതുകൊണ്ട് അന്ന് വെളുപ്പിനെ മതിൽ ചാടി ആളുടെ വീട്ടിൽ പോയി. അവിടെ ചെന്നും മതിൽ ചാടി. വീടിന്റെ ബാക്കിൽ വച്ച് ഞങ്ങൾ കണ്ടു. എന്താ കാര്യം എന്ന് ഞാൻ ആളോട് ചോദിച്ചപ്പോൾ ഐ ലൗ യു എന്ന് കണ്ണിൽ നോക്കി പറഞ്ഞു. അന്ന് ഞങ്ങൾ കമ്മിറ്റഡ് ആയി. പിന്നെ വീട്ടിൽ പ്രശ്നങ്ങളൊക്കെ ആയപ്പോൾ ലിവിം​ഗ് ടു​ഗെദർ ആയി. പുള്ളി ഇപ്പോൾ അബ്രോഡിൽ ആണ്", ഏഞ്ചലീന പറഞ്ഞു.

Also Read: Mob lynching: തൃശൂരിൽ ആൾക്കൂട്ട മർദ്ദനം; യുവാവിന്റെ ആരോ​ഗ്യനില ​ഗുരുതരം, നാലുപേർ അറസ്റ്റിൽ

 

അതേസമയം അന്ന് കിട്ടിയത് ഏറ്റവും വലിയ വിഷുക്കൈനീട്ടമല്ലേ എന്നായിരുന്നു മോഹൻലാൽ ഏ‍ഞ്ചലീനയോട് ചോദിച്ചത്. തിരിച്ചും മതിൽ ചാടിയാണോ വന്നത് എന്നായിരുന്നു മോഹൻലാലിന്റെ അടുത്ത ചോദ്യം. നാല് മണിക്ക് വീട്ടിൽ കയറണമായിരുന്നു അതുകൊണ്ട് തിരിച്ചും മതിൽ ചാടി എന്നായിരുന്നു ഏഞ്ചലീനയുടെ മറുപടി. ഇപ്പോൾ ​ഗേറ്റ് തുറന്ന് പോകാനുള്ള സൗകര്യങ്ങളായോ എന്ന ചോദ്യത്തിന്, ഇല്ല, ഇപ്പോഴും ഒളിച്ചും പാത്തും ആണ് പോകുന്നത്. കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ട്. അത് ശരിയാക്കിയിട്ട് വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാനെന്നും ഏഞ്ചലീന പറഞ്ഞു. നാണം വരുന്നു. ലാലേട്ടാ എന്നാണ് ഇത് പറഞ്ഞപ്പോൾ ഏഞ്ചലീന പറഞ്ഞത്. 'അപ്പോ എനിക്കോ. നാണം വരുന്നു.. നാണം വരുന്നു' എന്ന് മോഹൻലാലും പറഞ്ഞു. മോഹൻലാലിന്റെയും ഏഞ്ചലീനയുടെയും സംസാരം ബി​ഗ് ബോസ് ഹൗസിൽ ചിരിയുണർത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News