Mob lynching: തൃശൂരിൽ ആൾക്കൂട്ട മർദ്ദനം; യുവാവിന്റെ ആരോ​ഗ്യനില ​ഗുരുതരം, നാലുപേർ അറസ്റ്റിൽ

Mob lynching in Thrissur: ആൾക്കൂട്ട ആക്രമണത്തിൽ മുഖത്തും തലയ്ക്കും ക്ഷതമേറ്റ സന്തോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 10:12 AM IST
  • സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരും നാട്ടുകാരും ചേർന്ന് സന്തോഷിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്
  • ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവെച്ച് മർദ്ദിച്ചത്
  • വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഇയാളെ ആക്രമിച്ചത്
Mob lynching: തൃശൂരിൽ ആൾക്കൂട്ട മർദ്ദനം; യുവാവിന്റെ ആരോ​ഗ്യനില ​ഗുരുതരം, നാലുപേർ അറസ്റ്റിൽ

തൃശൂര്‍: ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ് മര്‍ദനമേറ്റത്. അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് സന്തോഷിന് മർദ്ദനമേറ്റതെന്നാണ് സൂചന. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അടയ്ക്ക വ്യാപാരിയായ അബ്ബാസ്, ഇയാളുടെ സഹോദരൻ ഇബ്രാഹിം, ഇവരുടെ ബന്ധുവായ അൽത്താഫ്, അയൽവാസിയായ കബീർ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. അടക്ക മൊത്ത വ്യാപാരിയായ കിള്ളിമംഗലം സ്വദേശി അബ്ബാസിന്‍റെ വീട്ടില്‍ നിന്നും അടക്ക മോഷണം പോകുന്നത് പതിവായതിനെ തുടർന്ന്, ഇവർ സിസിടിവി സ്ഥാപിച്ച് ഏതാനും നാളുകളായി നിരീക്ഷിച്ചുവരികയായിരുന്നു.

ALSO READ: നിരന്തരം അടക്ക മോഷണം; സിസിടിവിയിൽ കണ്ട യുവാവിനെ കെട്ടിയിട്ട് തല്ലി, ഒടുവിൽ കേസ്

സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരും നാട്ടുകാരും ചേർന്ന് സന്തോഷിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവെച്ച് മർദ്ദിച്ചത്. വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഇയാളെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പോലീസിന് ലഭിച്ചു.

ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കൽ കോളേജില്‍ ചികിത്സയിലുളള സന്തോഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ മുഖത്തും തലയ്ക്കുമാണ് ക്ഷതമേറ്റത്. പത്തോളം പേര്‍ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവം നടന്ന പ്രദേശത്ത് പോലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും ഉള്‍പ്പടെയുള്ളവ പരിശോധിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News