Bigg Boss Malayalam : ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ഇതാദ്യം; ഷോ ആരംഭിക്കുന്നതിന് മുമ്പ് കോമണെർ മത്സരാർഥികളെ പ്രഖ്യാപിച്ചു

Bigg Boss Malayalam Season 6 Contestants : ഇത്തവണ ബിഗ് ബോസ് മലയാളം ആറാം സീസണിൽ സാധാരണക്കാരുടെ വിഭാഗത്തിൽ നിന്നും രണ്ട് മത്സരാർഥികളാണ് പങ്കെടുക്കുന്നത്

Written by - Jenish Thomas | Last Updated : Mar 3, 2024, 02:59 PM IST
  • രണ്ട് പേരാണ് കോമണേഴ്സ് വിഭാഗത്തിൽ നിന്നും മത്സരിക്കുന്നത്
  • റെസ്മിൻ കൊച്ചി സ്വദേശിനിയാണ്
  • നിഷാന പാലക്കാട് സ്വദേശിനിയാണ്
  • ഇരുവരും ഒരുപാട് യാത്രകൾ ചെയ്യുന്നവരാണ്
Bigg Boss Malayalam : ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ഇതാദ്യം; ഷോ ആരംഭിക്കുന്നതിന് മുമ്പ് കോമണെർ മത്സരാർഥികളെ പ്രഖ്യാപിച്ചു

Bigg Boss Malayalam 6 Updates : ബിഗ് ബോസ് മലയാളം ആറാ സീസണിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി തുടങ്ങിയിരിക്കുകയാണ്. റിയിലാറ്റി ഷോയുടെ ആറാം പതിപ്പ് മാർച്ച് പത്താം തീയതി മുതൽ മലയാളികളുടെ സ്വീകരണ മുറിയിലേക്കെത്തുന്നു എന്ന അറിയിപ്പ് ലഭിച്ചതോടെ ബിഗ് ബോസ് ആരാധകരിൽ വലിയ ആവേശമാണ് ഉടലെടുത്തിരിക്കുന്നത്. ആരൊക്കെയാകും ആറാം സീസണിൽ ബിഗ് ബോസ് വീട്ടിൽ എത്തുക എന്ന ചർച്ചകൾക്ക് തുടക്കമായി. പ്രെഡിക്ടബിൾ പട്ടികയൊക്കെ ഷോയുടെ മുൻതാരങ്ങൾ ഉൾപ്പെടെ പലരും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് അല്ലേ അവസാന നിമിഷം വമ്പൻ ട്വിസ്റ്റ് തന്നെ കൊണ്ടുവന്നേക്കും. എന്നാൽ എല്ലാവരുടെയും മുൻധാരണങ്ങൾ തച്ചുടുച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം ഷോയുടെ അണിയറ പ്രവർത്തകർ.

ഇത്തവണ എല്ലാം 'ഒന്ന് മാറ്റി പിടിച്ചാലോ' എന്ന ക്യാപ്ഷനോടെയാണ് ബിഗ് ബോസ് ഷോ എത്തുന്നത്. അതിനെല്ലാം തുടക്കം എന്ന പോലെ ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി ഷോയുടെ മത്സരാർഥികളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. അക്ഷരാർഥത്തിൽ ബിഗ് ബോസ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ അറിയിപ്പിലൂടെ. ബിഗ് ബോസ് മലായളം ആറാം സീസണിൽ സാധാരണക്കാരുടെ (കോമണേഴ്സ്) വിഭാഗത്തിൽ മത്സരിക്കുന്ന മത്സരാർഥികളുടെ പേര് വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇത്തവണ സാധാരണക്കാരുടെ വിഭാഗത്തിൽ നിന്നും രണ്ട് മത്സരാർഥികളാണ് ബിഗ് ബോസ് വീട്ടിലേക്കെത്തുന്നത്. അവർ രണ്ട് പേരും സ്ത്രീകളാണ്. ഇത് സംബന്ധിച്ചുള്ള പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെക്കുകയും ചെയ്തു.

ALSO READ : Bigg Boss Malayalam : ഒന്നല്ല, രണ്ടല്ല മൂന്നല്ല ഇത്തവണ നാല് ബെഡ്റൂം ഉണ്ട് ബിഗ് ബോസിൽ; രഹസ്യം പുറത്ത് വിട്ട് പുതിയ പ്രൊമോ

ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായ എ ആർ റസ്മിൻ ഭായ്

പ്രൊമോ വീഡിയോയിൽ സാധാരണക്കാരുടെ വിഭാഗത്തിൽ ബിഗ് ബോസ് ആറാം സീസണിലേക്കെത്തുന്ന മത്സരാർഥികളിൽ ആദ്യം പരിചയപ്പെടുത്തുന്നത് എ ആർ റസ്മിൻ ഭായിയെയാണ്. കൊച്ചി സ്വദേശിനിയാണ് റസ്മിൻ ഭായി. ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറാണ് റെസ്മിൻ. കൂടാതെ താൻ ഒരു റൈഡറും കൂടിയാണെന്ന് റെസ്മിൻ പ്രൊമോ വീഡിയോയിൽ അറിയിക്കുന്നുണ്ട്. കൊച്ചി സെന്റ് തേരേസ കോളേജ് മുൻ വിദ്യാർഥിനി കൂടിയാണ് റെസ്മിൻ. കൂടാതെ താൻ ഒരു അവതാരികയും കൂടിയാണെന്നാണ് റെസ്മിൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡലിൽ അറിയിച്ചിരിക്കുന്നത്. മഴവിൽ മനോരമയുടെ ഉടൻ പണം ഷോയിലും റസ്മിൻ പങ്കെടുത്തിട്ടുണ്ട്.

ഫ്രീക്കത്തി വീട്ടമ്മയായ നിഷാന നിഹാൽ

യാത്രകൾ ഒരുപാട് കൊതിക്കുന്ന മറ്റൊരു മത്സാരാർഥിയെയാണ് രണ്ടാമതായി പ്രൊമോ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഷാൻ നിഹാൽ ആണ് ബിഗ് ബോസ് മലയാളം സീസൺ ആറിലേക്കുള്ള രണ്ടാമത്തെ സാധാരണക്കാരിയായ മത്സരാർഥി. താൻ യാത്രകൾ ഒരുപാട് കൊതിക്കുന്ന ഒരു ഫ്രീക്കത്തി വീട്ടമ്മയാണെന്നാണ് നിഷാൻ പ്രൊമോ വീഡിയോയിൽ പറയുന്നത്. ട്രെക്കിങ് ഫ്രീക്കി എന്ന ഇൻസ്റ്റാഗ്രം ഹാൻഡിലിന്റെ ഉടമയായ നിഷാൻ യുട്യൂബറും കൂടിയാണ്. വിദേശത്തുൾപ്പെടെ നിരവധി യാത്രകൾ നിഷാന നടത്തിട്ടുണ്ടെന്നാണ് മത്സാരാർഥിയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പാലക്കാട് സ്വദേശിനിയാണ് നിഷാന.

ബിഗ് ബോസ് മലായളം അഞ്ചാം സീസൺ മുതൽ സാധാരണക്കാരായ മത്സരാർഥികളെ പങ്കെടുപ്പിക്കാൻ തുടങ്ങിയത്. എറണാകുളം മൂവാറ്റുപ്പുഴ സ്വദേശിനി ഗോപിക ഗോപിയായിരുന്നു സാധാരണക്കാരുടെ വിഭാഗത്തിലൂടെ ആദ്യമായി ബിഗ് ബോസ് മലയാളം വീട്ടിലേക്കെത്തുന്ന മത്സരാർഥി. ഇത്തവണ കോമണെർ വിഭാത്തിൽ രണ്ട് പേരാണ് ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിക്കാൻ പോകുന്നത്. മാർച്ച് പത്താം തീയതിയാണ് ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ച്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News