Christopher Movie: മമ്മൂട്ടി - ബി ഉണ്ണികൃഷ്‌ണൻ ചിത്രം ക്രിസ്റ്റഫറിൽ പൊലീസ് ഉദ്യോഗസ്ഥനായി ഷൈൻ ടോം ചാക്കോ; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

Christopher Movie Poster :  മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.  ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 12:18 PM IST
  • ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ചിത്രത്തിൽ ജോർജ് കോട്രാക്കൻ എന്ന കഥാപാത്രമായി ആണ് ഷൈൻ ടോം ചാക്കോ എത്തുന്നത്.
  • മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.
  • ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Christopher Movie:  മമ്മൂട്ടി - ബി ഉണ്ണികൃഷ്‌ണൻ ചിത്രം ക്രിസ്റ്റഫറിൽ പൊലീസ് ഉദ്യോഗസ്ഥനായി ഷൈൻ ടോം ചാക്കോ; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ജോർജ് കോട്രാക്കൻ എന്ന കഥാപാത്രമായി ആണ് ഷൈൻ ടോം ചാക്കോ എത്തുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് സെപ്റ്റംബർ 29ന് പൂർത്തിയായിരുന്നു. ആകെ 79 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അതിൽ മമ്മൂട്ടിയുടെ ഭാഗം 65 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ട് ചെയ്തത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ക്രിസ്റ്റഫർ.  ചിത്രം വൻ ഹിറ്റായി മാറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. "നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു..."  എന്ന അടിക്കുറുപ്പോടെയാണ് ചിത്രത്തിൻറെ പോസ്റ്ററുകൾ മുമ്പ് പുറത്തുവിട്ടത്.  'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫർ.  ത്രില്ലർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ  തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും ആദ്യമായി മലയാളത്തിൽ എത്തുന്നുണ്ട്.

ALSO READ: Christopher Movie: മമ്മൂട്ടി - ബി ഉണ്ണികൃഷ്‌ണൻ ചിത്രം ക്രിസ്റ്റഫറിന്റെ ഷൂട്ടിങ് പൂർത്തിയായി; ചിത്രം ഉടനെത്തും

ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായിരുന്നു ക്രിസ്റ്റഫറിന്റെ ചിത്രീകരണം.  മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010 ൽ പുറത്തിറങ്ങി പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. 

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News