Christopher Movie: മമ്മൂട്ടി - ബി ഉണ്ണികൃഷ്‌ണൻ ചിത്രം ക്രിസ്റ്റഫറിന്റെ ഷൂട്ടിങ് പൂർത്തിയായി; ചിത്രം ഉടനെത്തും

Christopher Movie Latest Update : സെപ്റ്റംബർ 29 നാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായത്. ആകെ 79 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 12:14 PM IST
  • സെപ്റ്റംബർ 29 നാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായത്. ആകെ 79 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
  • ആകെ 79 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അതിൽ മമ്മൂട്ടിയുടെ ഭാഗം 65 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ട് ചെയ്തത്.
  • ബി ഉണ്ണികൃഷ്‌ണൻ ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
Christopher Movie: മമ്മൂട്ടി - ബി ഉണ്ണികൃഷ്‌ണൻ ചിത്രം ക്രിസ്റ്റഫറിന്റെ ഷൂട്ടിങ് പൂർത്തിയായി; ചിത്രം ഉടനെത്തും

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിൻറെ സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് വിവരം അറിയിച്ചത്. സെപ്റ്റംബർ 29 നാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായത്. ആകെ 79 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അതിൽ മമ്മൂട്ടിയുടെ ഭാഗം 65 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ട് ചെയ്തത്. ബി ഉണ്ണികൃഷ്‌ണൻ ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നന്ദി അറിയിക്കുകയും ചെയ്തു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ക്രിസ്റ്റഫർ.  ചിത്രം വൻ ഹിറ്റായി മാറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ചിത്രത്തിൻറെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരിരുന്നു.  "നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു..."  എന്ന അടിക്കുറുപ്പോടെയായിരുന്നു ചിത്രത്തിൻറെ പോസ്റ്റർ പുറത്തുവിട്ടത്.   'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫർ.  ത്രില്ലർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ  തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും ആദ്യമായി മലയാളത്തിൽ എത്തുന്നുണ്ട്.

ALSO READ: Christopher Movie: അവന് നീതി ഒരു ഭ്രമമാണ്!!! ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റർ

ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായിരുന്നു ക്രിസ്റ്റഫറിന്റെ ചിത്രീകരണം.  മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010 ൽ പുറത്തിറങ്ങി പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. 

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം പ്രേക്ഷർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് റോഷാക്ക്.  ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞനായി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അധികം താമസിക്കാതെ തന്നെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയതിന് പിന്നാലെ റ്റ് റൂം ടോർച്ചർ ചർച്ച വിഷയം ആയിരുന്നു. ഇതും ചിത്രത്തിൽ പ്രതിപാദിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറ്റവാളികൾക്ക് മാനസികമായി നൽകുന്ന ഒരു മൂന്നമുറയെന്നാണ് വൈറ്റ് റൂം ടോർച്ചറിനെ പറയുന്നത്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിന്റെ പേര് അവതരിപ്പിച്ചത് മുതൽ സിനിമയുടെ കഥഗതിയെ കുറിച്ച് അഭ്യുഹങ്ങൾ നിലനിൽക്കുകയാണ്. മമ്മൂട്ടി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റോഷാക്കിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് ശേഷം എല്ലാവരും കരുതിയിരുന്നത്.  എന്നാൽ ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രം സൈക്കോ അല്ലെന്ന്  മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥസന്ദർഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News