Connect OTT Release : നയൻ‌താരയുടെ കണക്ട് ഒടിടിയിലേക്ക് എത്തുന്നു? എവിടെ കാണാം?

Connect Movie OTT RElease Update : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് എന്തുസാൻ എന്ന ഒടിടി പ്ലാറ്റ്‌ഫോമാണ്.  ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെയില്ല. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 02:02 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് എന്തുസാൻ എന്ന ഒടിടി പ്ലാറ്റ്‌ഫോമാണ്.
    ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെയില്ല.
  • എന്തുസാനിൽ കൂടാതെ നെറ്റ്ഫ്ലിക്സിലും ചിത്രം എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
  • ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് കണക്ട്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.
Connect OTT Release : നയൻ‌താരയുടെ കണക്ട് ഒടിടിയിലേക്ക് എത്തുന്നു? എവിടെ കാണാം?

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം കണക്ട് ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് എന്തുസാൻ എന്ന ഒടിടി പ്ലാറ്റ്‌ഫോമാണ്. എന്നാൽ ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെയില്ല. അതേസമയം എന്തുസാനിൽ കൂടാതെ നെറ്റ്ഫ്ലിക്സിലും ചിത്രം എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് കണക്ട്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.

ലോക്ഡൗൺ സമയത്ത് ഓജോ ബോർഡ് വെച്ച് ആത്മാവിനെ വിളിക്കുന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് ആത്മാവ് കേറുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അശ്വിൻ ശരവണനാണ്. ചിത്രത്തിൻറെ ഒടിടി റിലീസിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ALSO READ: Connect Movie : നയൻതാരയുടെ കണക്റ്റ് ഹിന്ദിയിലും എത്തും; അറിയിച്ച് വിഘ്‌നേഷ് ശിവൻ

വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  ചിത്രത്തിൻറെ സംവിധായകൻ അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മായ, 'ഗെയിം ഓവർ എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തിയ  അശ്വിൻ ശരവണൻ ചിത്രമാണ് കണക്ട്.

ഛായാഗ്രഹണം - മണികണ്ഠൻ കൃഷ്ണമാചാരി, സംഗീതം - പൃഥ്വി ചന്ദ്രശേഖർ, എഡിറ്റർ - റിച്ചാർഡ് കെവിൻ, കലാസംവിധാനം - ശിവശങ്കറും ശ്രീരാമനും, സൗണ്ട് ഡിസൈൻ - സച്ചിൻ സുധാകരൻ, ഹരിഹരൻ എം, ശബ്ദമിശ്രണം - രാജകൃഷ്ണൻ മിസ്റ്റർ, സ്റ്റണ്ട്സ് - "റിയൽ" സതീഷ്, കോസ്റ്റ്യൂം ഡിസൈനർ - അനു വർദ്ധൻ & കവിത ജെ, മേക്കപ്പ് - ചിദംബരം, കൃത്രിമ കലാകാരന് - സ്നേഹ മനോജ്, അസ്ത ബിസാനി, കാസ്റ്റിംഗ് - വർഷ വരദരാജൻ, നിശ്ചലദൃശ്യങ്ങൾ - കോമളം രഞ്ജിത്ത്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, പിആർഒ - സുരേഷ് ചന്ദ്ര - രേഖ ഡി വൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - രാ. സിബി മാറപ്പൻ, അസോസിയേറ്റ് പ്രൊഡ്യൂസർ - ഗുബേന്ദ്രൻ വി.കെ, സഹനിർമ്മാണം - മയിൽവാഗനൻ കെ.എസ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News