Connect Movie : നയൻതാരയുടെ കണക്റ്റ് ഹിന്ദിയിലും എത്തും; അറിയിച്ച് വിഘ്‌നേഷ് ശിവൻ

Connect Movie Latest Update : ടിവി റേഡിയോ ഹോസ്റ്റായ സിദ്ധാർഥ്‌ കണ്ണന്റെ ട്വീറ്റിന് മറുപടിയായി ആണ് വിഘ്‌നേഷ് ശിവൻ ഈ വിവരം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 05:53 PM IST
  • ടിവി റേഡിയോ ഹോസ്റ്റായ സിദ്ധാർഥ്‌ കണ്ണന്റെ ട്വീറ്റിന് മറുപടിയായി ആണ് വിഘ്‌നേഷ് ശിവൻ ഈ വിവരം അറിയിച്ചത്.
  • ചിത്രത്തിൻറെ തമിഴ് ട്രെയ്‌ലർ കണ്ടുവെന്നും, ഈ ചിത്രം ഹിന്ദിയിലും എത്തിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് സിദ്ധാർഥ് കണ്ണൻ ട്വീറ്റ് ചെയ്തത്.
  • അതിന് മറുപടിയായി ആണ് ചിത്രം ഹിന്ദിയിലും എത്തുമെന്ന് വിഘ്‌നേശ് ശിവൻ അറിയിച്ചത്.
  • ലോക്ഡൗൺ സമയത്ത് ഓജോ ബോർഡ് വെച്ച് ആത്മാവിനെ വിളിക്കുന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് ആത്മാവ് കേറുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.
Connect Movie : നയൻതാരയുടെ കണക്റ്റ് ഹിന്ദിയിലും എത്തും; അറിയിച്ച് വിഘ്‌നേഷ് ശിവൻ

നയൻതാര നായികയായി എത്തുന്ന ചിത്രം കണക്ട് ഹിന്ദിയിലും എത്തുമെന്ന് അറിയിച്ച് വിഘ്‌നേഷ് ശിവൻ. ടിവി റേഡിയോ ഹോസ്റ്റായ സിദ്ധാർഥ്‌ കണ്ണന്റെ ട്വീറ്റിന് മറുപടിയായി ആണ് വിഘ്‌നേഷ് ശിവൻ ഈ വിവരം അറിയിച്ചത്. ചിത്രത്തിൻറെ തമിഴ് ട്രെയ്‌ലർ കണ്ടുവെന്നും, ഈ ചിത്രം ഹിന്ദിയിലും എത്തിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് സിദ്ധാർഥ് കണ്ണൻ ട്വീറ്റ് ചെയ്തത്. അതിന് മറുപടിയായി ആണ് ചിത്രം ഹിന്ദിയിലും എത്തുമെന്ന് വിഘ്‌നേശ് ശിവൻ അറിയിച്ചത്.

ലോക്ഡൗൺ സമയത്ത് ഓജോ ബോർഡ് വെച്ച് ആത്മാവിനെ വിളിക്കുന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് ആത്മാവ് കേറുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം സംവിധാനം ചെയ്യുന്നത് അശ്വിൻ ശരവണനാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കണക്ട്. 

ALSO READ: Connect Movie Trailer : ഓൺലൈൻ വഴി എക്സോർസിസം; നയൻതാര ചിത്രം കണക്ടിന്റെ ട്രെയ്‌ലറെത്തി

വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ തന്നെ ആളുകളിൽ ഭയം ഉണ്ടാക്കിയിരിക്കുകയാണ്. ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ സംവിധായകൻ അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മായ, 'ഗെയിം ഓവർ എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന അശ്വിൻ ശരവണൻ ചിത്രമാണ് കണക്ട്.

ഛായാഗ്രഹണം - മണികണ്ഠൻ കൃഷ്ണമാചാരി, സംഗീതം - പൃഥ്വി ചന്ദ്രശേഖർ, എഡിറ്റർ - റിച്ചാർഡ് കെവിൻ, കലാസംവിധാനം - ശിവശങ്കറും ശ്രീരാമനും, സൗണ്ട് ഡിസൈൻ - സച്ചിൻ സുധാകരൻ, ഹരിഹരൻ എം, ശബ്ദമിശ്രണം - രാജകൃഷ്ണൻ മിസ്റ്റർ, സ്റ്റണ്ട്സ് - "റിയൽ" സതീഷ്, കോസ്റ്റ്യൂം ഡിസൈനർ - അനു വർദ്ധൻ & കവിത ജെ, മേക്കപ്പ് - ചിദംബരം, കൃത്രിമ കലാകാരന് - സ്നേഹ മനോജ്, അസ്ത ബിസാനി, കാസ്റ്റിംഗ് - വർഷ വരദരാജൻ, നിശ്ചലദൃശ്യങ്ങൾ - കോമളം രഞ്ജിത്ത്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, പിആർഒ - സുരേഷ് ചന്ദ്ര - രേഖ ഡി വൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - രാ. സിബി മാറപ്പൻ, അസോസിയേറ്റ് പ്രൊഡ്യൂസർ - ഗുബേന്ദ്രൻ വി.കെ, സഹനിർമ്മാണം - മയിൽവാഗനൻ കെ.എസ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News