എനിക്കറിയാം നിങ്ങളുടെ പിറന്നാൾ ആരോടും പറയാറില്ല ,ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തനായ ആ മനുഷ്യനാണ് നിങ്ങൾ- മനോജ് കെ.ജയന് ദുൽഖറിൻറെ പിറന്നാൾ ആശംസ

ഷൂട്ടിങ്ങ് പുരോഗമിക്കുന്ന സല്യൂട്ട് എന്ന സിനിമയിലാണ് ദുൽഖറിനൊപ്പം മനോജ് കെ.ജയൻ അഭിനയിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 15, 2021, 10:43 PM IST
  • നിങ്ങൾക്ക് ആശംസകൾ നൽകാതിരിക്കാനാവില്ല.മനോജ് കെ.ജയനെ മെൻഷൻ ചെയ്താണ് ദുൽഖർ ഫേസ്ബുക്കിൽ ആശംസകളിട്ടത്.
  • ഇരുവരും പോലീസ് യൂണിഫോമിലുള്ള ചിത്രവും ദുൽഖർ പങ്കുവെച്ചിരുന്നു.
  • റോഷൻ ആൻഡ്രൂസിന്റെ സംവിധാന തികവിൽ ബോബി & സഞ്ജയ് ആണ് സല്യൂട്ടിന് തിരക്കഥയൊരുക്കുന്നത്
എനിക്കറിയാം നിങ്ങളുടെ പിറന്നാൾ ആരോടും പറയാറില്ല ,ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തനായ  ആ മനുഷ്യനാണ് നിങ്ങൾ- മനോജ് കെ.ജയന് ദുൽഖറിൻറെ പിറന്നാൾ ആശംസ

എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും ക്ഷമയുള്ള നല്ല ആളുകളിലൊരാളായ  മനോജേട്ടന് ( Manoj K Jayan) പിറന്നാളാശംസകൾ നേരുന്നു. ദുൽഖർ നടൻ മനോജ് കെ ജയൻറെ പിറന്നാളിന് ഇങ്ങിനെ കുറിച്ചു. നിലവിൽ സല്യൂട്ട് എന്ന സിനിമയിലാണ് ദുൽഖറിനൊപ്പം മനോജ് കെ.ജയൻ അഭിനയിക്കുന്നത്.നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഏൻറെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. ഇൌ സെറ്റിൻറെ ജീവൻ നിങ്ങളും നിങ്ങളുടെ കഥകളുമാണ്- പോസ്റ്റിൽ പറയുന്നു

എനിക്കറിയാം നിങ്ങളുടെ പിറന്നാൾ കാര്യമായി നിങ്ങൾ ആരോടും പറയാറില്ല എന്നാൽ എനിക്ക് നിങ്ങൾക്ക് ആശംസകൾ നൽകാതിരിക്കാനാവില്ല.മനോജ് കെ.ജയനെ മെൻഷൻ ചെയ്താണ് ദുൽഖർ (Dulquer) ഫേസ്ബുക്കിൽ ആശംസകളിട്ടത്. ഇരുവരും പോലീസ് യൂണിഫോമിലുള്ള ചിത്രവും ദുൽഖർ പങ്കുവെച്ചിരുന്നു.റോഷൻ ആൻഡ്രൂസിന്റെ  സംവിധാന തികവിൽ ബോബി & സഞ്ജയ് ആണ് സല്യൂട്ടിന് തിരക്കഥയൊരുക്കുന്നത്  ആണ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്നതും പ്രത്യേകതയുണ്ട്.

ALSO READ: ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്ററെത്തി

 ദുൽഖറിനെയും ഡയാന പെന്റിയെയും സാനിയ ഇയ്യപ്പനെയും (Saniya Iyyappan) കൂടാതെ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. ഇതിന് മുമ്പിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാക്കി യൂണിഫോമിട്ട് കൂളിം​ഗ് ​ഗ്ലാസും വെച്ച് എസ്.ഐയുടെ വേഷത്തിൽ ദുൽഖർ ആരാധകരെ ഞെട്ടിച്ചിരുന്നു. മീറ്റ് അരവിന്ദ് കരുണാകരൻ എന്ന കുറുപ്പ് നൽകി ട്വിറ്ററിലാണ് ദുൽഖർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഷെയർ ചെയ്തത് 

 

 

 

ALSO READ: കാക്കിയിട്ട് കൂളിംഗ് ഗ്ലാസിൽ ദുൽഖറിൻറെ പുത്തൻ ഗെറ്റപ്പ്: ''സല്യൂട്ടിൻറെ'' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) വൈറൽ ആയിരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകൾ എത്തിയത് ബുള്ളറ്റും പിന്നെ വയർലെസ് സെറ്റും,കാക്കി യൂണിഫോമും ക്യാപ്പുമായി ആയിരുന്നു. അതിന് പിന്നാലെയാണ് ദുൽഖറിന്റെ പുതിയ ലുക്ക് അവതരിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ എത്തിയ പോസ്റ്ററിൽ ഗൗരവം തുളുമ്പുന്ന ലുക്കിൽ ദുൽഖർ പ്രേക്ഷക ശ്രദ്ധ ആകര്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News