കോവിഡ് ഭീകരമാണെന്ന് നടി സാനിയ ഇയ്യപ്പൻ

കോവിഡ് കാലത്തെ ഭീകര അനുഭവങ്ങൾ പങ്കുവെച്ച് യുവനടി സാനിയ ഇയ്യപ്പൻ രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി തന്റെ അനുഭവങ്ങൾ പങ്കു വെച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 06:07 PM IST
  • കോവിഡ് കാലത്തെ ഭീകര അനുഭവങ്ങൾ പങ്കുവെച്ച് യുവനടി സാനിയ ഇയ്യപ്പൻ രംഗത്തെത്തി
  • ഇൻസ്റ്റഗ്രാമിലൂടെയാണ് നടി തന്റെ അനുഭവങ്ങൾ പങ്കു വെച്ചത്.
  • ആളുകൾ കോവിഡ് നിസാരവത്കരിക്കുന്നതിലുള്ള ആശങ്ക പങ്ക് വെച്ചു
  • ഇനി എഴുന്നേറ്റ് നടക്കാൻ പോലും കഴിയുമോന്ന് സംശയിച്ചിരുന്നുവെന്നും നടി പറഞ്ഞു
കോവിഡ് ഭീകരമാണെന്ന് നടി സാനിയ ഇയ്യപ്പൻ

കോവിഡ് കാലത്തെ ഭീകര അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുയാണ് യുവനടി സാനിയ ഇയ്യപ്പൻ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി കോവിഡ് രോഗബാധിതയായി കഴിഞ്ഞിരുന്ന സമയത്തെ വിവരങ്ങൾ പങ്കു വെച്ചത്. 

ആളുകൾ കോവിഡ് നിസാരവത്കരിക്കുന്നതിലുള്ള ആശങ്ക പങ്ക് വെച്ച് കൊണ്ട് തുടങ്ങുന്ന കുറിപ്പിൽ Covid ആയാലും പ്രളയമായാലും നമ്മൾ മറികടക്കുമെന്ന ആത്മവിശ്വാസവും പകരുന്നുണ്ട്. കോവിഡ് തന്നെ എങ്ങനെ ശാരീരികമായും മാനസികമായും തളർത്തിയെന്നും നടി വിവരിക്കുന്നുണ്ട്. ഇനി എഴുന്നേറ്റ് നടക്കാൻ പോലും കഴിയുമോന്ന് സംശയിച്ചിരുന്നുവെന്നും സുഖമായി ശ്വസിക്കാൻ സാധിക്കുന്നതിന്റെ മഹത്വം ഇപ്പോഴാണ് മനസിലാവുന്നതെന്നും സാനിയ പറഞ്ഞു.

ALSO READ: പ്രായമൊരു വിഷയമല്ല; കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തശ്ശൻ Unnikrishnan Namboothiri



View this post on Instagram


A post shared by Saniya Iyappan (@_saniya_iyappan_)

"2020 മുതൽ തന്നെ നമ്മൾ കോവിഡിനെ കുറിച്ച് കേൾക്കാനും അതിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാനും തുടങ്ങിയിരുന്നു. എന്നാൽ Lockdown-ന് ശേഷം ചിലർക്കെങ്കിലും ഈ രോഗത്തിനോടുള്ള ഭയം കുറഞ്ഞു, നിസ്സാരമെന്ന് തോന്നാനും തുടങ്ങി. എല്ലാവര്ക്കും അവരവരുടേതായ കാര്യങ്ങൾ ഉള്ളതിനാൽ ആരെയും കുറ്റം പറയാൻ ഞാൻ മുതിരുന്നില്ല. നമ്മളെല്ലാരും കോവിഡിനെതിരെ പോരാടുന്നവരും അതിജീവിക്കുന്നവരുമാണ്. അത് പ്രളയമായാലും കോവിഡായാലും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും."

ALSO READ: Mouni Roy വിവാഹിതയാകുന്നു, വരൻ സൂരജ് നമ്പ്യാർ

"ഇനി ഞാൻ എന്റെ കോവിഡ് ദിനങ്ങളെ കുറിച്ചാണ് പറയുന്നത്. ആറാം തവണ Covid Test എടുത്ത ഞാൻ നെഗറ്റീവ് റിസൾട്ട് തന്നെ പ്രതീക്ഷിച്ചാണിരുന്നത് കാരണം കഴിഞ്ഞ അഞ്ചു തവണയും എന്റെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായിരുന്നു. എന്നാൽ റിസൾട്ട് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഈ സമയത്ത് കണ്ടുമുട്ടിയവരെ കുറിച്ചും ഇടപഴകിയവരെ കുറിച്ചുമുള്ള ആശങ്കയായിരുന്നു മനസ്സ് നിറയെ."

"ഒരേ സമയം ക്ഷീണിതയും ദുഖിതയുമായിരുന്ന ഞാൻ വീട്ടിലെത്തി ദിവസങ്ങൾ എണ്ണിക്കഴിയാൻ ആരംഭിച്ചു. സമയം കളയാൻ  Netflix കാണാൻ വിചാരിച്ചെങ്കിലും തലവേദന അതിനും സമ്മതിച്ചില്ല. അസുഖം ബാധിച്ച് രണ്ടാം ദിവസം തന്നെ കണ്ണിന്റെ കാഴ്ച മാങ്ങാനും ശരീരം തിണർത്ത് പൊങ്ങാനും തുടങ്ങി. ഉറങ്ങുമ്പോൾ ശ്വാസതടസ്സവും അനുഭവപ്പെടിരുന്നു. ജീവതത്തിൽ ഇന്ന് വരെ ശ്വാസ തടസ്സം അനുഭവിച്ചിട്ടില്ലാത്ത ഞാൻ സുഖമായി ശ്വസിക്കാൻ കഴിയുന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് അന്നാണ് മനസിലാക്കിയത്." 

ALSO READ: Gabba Test: Siraj ന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയിക്കാൻ 324 റൺസും കൂടി

"രോഗത്തെ കുറിച്ചുള്ള Anxietyയായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. ഇനി എഴുന്നേറ്റ് നടക്കാൻ  കഴിയുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടിരുന്നു. കോവിഡ് കരുതും പോലെ നിസാരമായ ഒരു രോഗമല്ല, സൂക്ഷിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രമിക്കുക.കോവിഡ് ഭീകരമാണ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് തന്റെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായെന്നും"- സാനിയ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News