'വട ചെന്നൈ'യുടെ പോസ്റ്ററുകളുമായി തമിഴകത്തിന്‍റെ ബ്രൂസ്‌ലി

പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്- വെട്രിമാരന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'വട ചെന്നൈ'. സിനിമയുടെ രണ്ടു പോസ്റ്ററുകള്‍ ധനുഷ് ഇന്ന് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തു.

Updated: Mar 8, 2018, 03:45 PM IST
'വട ചെന്നൈ'യുടെ പോസ്റ്ററുകളുമായി തമിഴകത്തിന്‍റെ ബ്രൂസ്‌ലി

പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്- വെട്രിമാരന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'വട ചെന്നൈ'. സിനിമയുടെ രണ്ടു പോസ്റ്ററുകള്‍ ധനുഷ് ഇന്ന് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തു.

തമിഴകത്തിന്‍റെ ബ്രൂസ്‍ലി ധനുഷ് അന്‍പ് എന്ന അധോലോക നേതാവിന്‍റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് വട ചെന്നൈ. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. ആന്‍ഡ്രിയ, ഡാനിയല്‍ ബാലാജി, അമീര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അറുപതു കോടിയാണ് ബജറ്റ്.

ഒരു അധോലോക നേതാവിന്‍റെ 30 വര്‍ഷത്തെ കഥയാണ് ചിത്രം പറയുന്നത്. 

മൂന്നു ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന്‍റെ ആദ്യഭാഗം ജൂണില്‍ ഇറങ്ങും.