Ulagammai:പുതിയ രൂപത്തിലും ഭാവത്തിലും ഗൗരി കിഷൻ ഉലഗമൈ തിരുനെൽവേലിയിൽ ആരംഭിച്ചു

വിജയ് പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുനെൽവേലിയിൽ നടക്കുന്നു

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 10:17 PM IST
  • എന്നാൽ സ്ഥിരം ചെയ്യുന്ന വേഷങ്ങളിൽ നിന്നും വേറിട്ട കഥാപാത്രമാണ് ഉലഗമൈയിലുളളതെന്ന്
  • ഒരു ഗ്രാമീണ ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.
  • ജാതി -മത വിവേചനത്തിന് എതിരെ പൊരുതുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗൗരി അവതരിപ്പിക്കുന്നത്.
Ulagammai:പുതിയ രൂപത്തിലും ഭാവത്തിലും ഗൗരി കിഷൻ ഉലഗമൈ തിരുനെൽവേലിയിൽ ആരംഭിച്ചു

അനുഗ്രഹീതൻ ആൻറൻണി,96 എന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കിഷൻ. നായികയായും, രണ്ട് നായികമാരിൽ ഒരാളായും സ്ഥിരം വേഷങ്ങളിൽ തിളങ്ങിയ ഗൗരി വ്യത്യസ്ത കഥാപാത്രവുമായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ഉലഗമൈ.

വിജയ് പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുനെൽവേലിയിൽ നടക്കുന്നു.മലയാളിയായ ഗൗരി തമിഴ് ചിത്രങ്ങളിലൂടെയാണ് തിളങ്ങിയത്. മാസ്റ്റർ, കർണൻ, അനുഗ്രഹീതൻ ആന്റണി തുടങ്ങി തമിഴിലും മലയാളത്തിലുമായി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മാത്രമല്ല ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട മുഖങ്ങളായി.

ALSO READ: RRR Movie : Rajamauli ചിത്രം ആർആർആറിന്റെ ഷൂട്ടിങ് പൂർത്തിയായി; ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്ത് വിട്ടു

എന്നാൽ സ്ഥിരം ചെയ്യുന്ന വേഷങ്ങളിൽ നിന്നും വേറിട്ട കഥാപാത്രമാണ് ഉലഗമൈയിലുളളതെന്ന് ഷൂട്ടിംഗ് സ്പോട്ടിലെ ചിത്രം പറയുന്നു. ഒരു ഗ്രാമീണ ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ജാതി -മത വിവേചനത്തിന് എതിരെ പൊരുതുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗൗരി അവതരിപ്പിക്കുന്നത്. 

Also ReadNayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത

ഒപ്പം നെല്ലൈ സ്ലാങിലുളള സംഭാഷണവും കഥാപാത്രത്തെ വേറിട്ടതാക്കും. ഗൗരിക്കൊപ്പം ജി എം സുന്ദർ, മാരി മുത്തു, അരുൾ മണി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇളയരാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്. കെ വി മണിയുടേതാണ് ഛായാഗ്രഹണം. ചിത്രത്തിനായി ആരാധകരും ഏറെ ആകാംഷയിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News