Nayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് 15 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ടസ്റ്ററിന് നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 06:58 PM IST
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് 15 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ടസ്റ്ററിന് നൽകിയത്.
  • എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഇനിയും നടത്തിയിട്ടില്ല.
  • നയൻതാരയുടെ കാമുകനും സവിദ്യകനുമായ വിഘ്‌നേശ് ശിവന്റെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ച്ചഴ്സും ക്രോസ്സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
  • ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത് ഒഴിവാക്കി ഒടിടി റിലീസിനായുള്ള ചർച്ചകൾ നടത്തുകയാണെന്ന് മുമ്പ് തന്നെ
    റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Nayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത

Chennai : നയൻതാരയുടെ (Nayanthara) ഏറ്റവും പുതിയ ചിത്രം നെട്രിക്കൺ ഒടിടി പ്ലാറ്റ്‌ഫോമായ (OTT platform) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ (Disney Plus Hotstar) റിലീസ് ചെയ്യാൻ സാധ്യത. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് 15 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ടസ്റ്ററിന് നൽകിയത്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഇനിയും നടത്തിയിട്ടില്ല.

നയൻതാരയുടെ കാമുകനും സവിദ്യകനുമായ വിഘ്‌നേശ് ശിവന്റെ (Vignesh Shivan) പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ച്ചഴ്സും ക്രോസ്സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത് ഒഴിവാക്കി ഒടിടി റിലീസിനായുള്ള ചർച്ചകൾ നടത്തുകയാണെന്ന് മുമ്പ് തന്നെ 
റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ALSO READ: കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ

 നെട്രിക്കൺ ഒരു ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത് മിലിന്ദ് റാവുവാണ്. ചിത്രത്തിലെ ഒരു ഗാനം ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്തിരുന്നു. ഇദുവും കടന്തു പൊഗും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്.  ഗിരീഷ് ഗോപാലകൃഷ്ണനാണ് കാർത്തിക് നേതായുടെ വരികൾക്ക്  സംഗീതം പകർന്നിരിക്കുന്നത്.   

ALSO READ: Nayanthara: നയൻതാരയുടെ 'നെട്രിക്കണി' ലെ ഗാനം പുറത്തിറങ്ങി

ഈ ഗാനം കൊവിഡ് (Covid19) പോരാളികൾക്കും രോഗത്തെ അതിജീവിച്ചവർക്കുമായി സമർപ്പിക്കുന്നുവെന്ന് ഗാനത്തിന്റെ റിലീസിനൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് വിഘ്നേഷ് ശിവൻ   ട്വിറ്ററിൽ കുറിച്ചിരുന്നു.  ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആർ ഡി രാജശേഖറാണ്.  ആക്ഷൻ ഡയറക്ടർ ദിലീപ് സുബ്ബരായൻ, എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ലോറൻസ് കിഷോർ ആണ്.

ALSO READ: Malik, Cold Case OTT റിലീസിനായി ഒരുങ്ങുന്നു, സാമ്പത്തികമായ ബുദ്ധിമുട്ടെന്ന് നിർമാതാവ്

മിലിന്ദ് റാവുവിന്റെ 2017 ൽ പുറത്തിറങ്ങിയ അവൾ എന്ന ഹൊറർ ത്രില്ലർ ചിത്രം ശ്രദ്ധനേടിയിരുന്നു.  ചിത്രത്തിൽ അന്ധയായാണ് നയൻതാര (Nayanthara)  എത്തുന്നത്.  ചിത്രത്തിൽ അജ്മൽ, ശരൺ, മണികണ്ഠൻ എന്നിവരും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News