Pallimani Movie: ഹൊറർ ചിത്രം 'പള്ളിമണി' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അനിയൻ ചിത്രശാലയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 12, 2023, 03:17 PM IST
  • നിത്യ ദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
  • ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തും.
  • സൈക്കോ ഹൊറർ വിഭാ​ഗത്തിൽപെടുന്ന ചിത്രമാണ് പള്ളിമണി.
Pallimani Movie: ഹൊറർ ചിത്രം 'പള്ളിമണി' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

നിത്യ ദാസ് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് പള്ളിമണി. നിത്യ ദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തും. സൈക്കോ ഹൊറർ വിഭാ​ഗത്തിൽപെടുന്ന ചിത്രമാണ് പള്ളിമണി. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ശ്വേത മേനോൻ, കൈലാഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. 

വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അനിയൻ ചിത്രശാലയാണ്. സജീഷ് താമരശേരിയാണ് ആര്‍ട് ഡയറക്ടര്‍. ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ രതീഷ് പല്ലാട്ടാണ്. നാരായണന്റെ വരികൾക്ക് ശ്രീജിത്ത് രവിയാണ് സം​ഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ഒരു ദിവസത്തിൽ സംഭവിക്കുന്ന കഥയാണിത്. ഒരു കുടുംബം ഒരു പഴയ പള്ളിയിൽ എത്തിയതിന് ശേഷമുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയെന്നാണ് സംവിധായകൻ പറയുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shwetha Menon (@shwetha_menon)

Also Read: Romancham OTT Update : രോമാഞ്ചം ഉടൻ ഒടിടിയിലേക്ക് എത്തുന്നു? എവിടെ കാണാം?

തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 40 ലക്ഷം രൂപ ചെലവിൽ പള്ളിയുടെ സെറ്റ് സംഘം നിർമിച്ചിരുന്നു. “സിനിമയിൽ പള്ളിക്ക് വലിയ പ്രാധാന്യമുള്ളതിനാലും ഏതാണ്ട് പൊളിച്ചുമാറ്റിയ ഒരു പഴയ പള്ളി ആവശ്യമായതിനാലും ഞങ്ങൾ ഒരു സെറ്റ് നിർമ്മിക്കുകയാണുണ്ടായത്. അതിന് മാത്രം ഏകദേശം 40 ലക്ഷം ചെലവ് വന്നുവെന്നുമാണ് സംവിധായകൻ മുൻപ് പറഞ്ഞിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News