Varaharoopam Controversy: വരാഹരൂപം ​ഗാന വിവാദം: റിഷഭ് ഷെട്ടി കോഴിക്കോട് പോലീസ് സ്റ്റേഷനിൽ ഹാജരായി

പകർപ്പാവകാശം ലംഘിച്ചാണ് വരാഹരൂപം സിനിമയിൽ ഉപയോഗിച്ചതെന്ന കേസിൽ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ റിഷഭ് ഷെട്ടി എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 12, 2023, 01:03 PM IST
  • തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
  • ഈ കേസിലാണ് നിർമാതാവിനും റിഷഭിനും മുൻകൂർ ജാമ്യം അനുവദിച്ചത്.
  • ‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
Varaharoopam Controversy: വരാഹരൂപം ​ഗാന വിവാദം: റിഷഭ് ഷെട്ടി കോഴിക്കോട് പോലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട്: ബോക്സ് ഓഫീസിൽ തകർപ്പൻ ഹിറ്റ് സ്വന്തമാക്കിയ ‘കാന്താര’യുടെ സംവിധായകനും നടനുമായ റിഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരായി. വരാഹരൂപം എന്ന ​ഗാനം പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ഉപയോഗിച്ചതെന്ന കേസിൽ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ റിഷഭ് ഷെട്ടി എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് റിഷഭ് ഷെട്ടി രാവിലെ ടൗൺ സ്റ്റേഷനിലെത്തിയത്. 

തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് നിർമാതാവിനും റിഷഭിനും മുൻകൂർ ജാമ്യം അനുവദിച്ചത്. ‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. 

അതേസമയം കഴിഞ്ഞ ദിവസം വരാഹരൂപം എന്ന ​ഗാനത്തിന് കേരള ഹൈക്കോടതി വീണ്ടും വിലക്കേർപ്പെടുത്തിയിരുന്നു. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ ഈ ​ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നവരസം എന്ന ​ഗാനം കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം അം​ഗീകരിക്കാനാകില്ലെന്നാണ് ​ഹൈക്കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് എ ബദറൂദ്ദീൻ്റെയാണ് ഉത്തരവ്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് നിലപാടെടുത്ത കോടതി, നിർമാതാവിനും സംവിധായകനും മുൻകൂർ ജാമ്യം അനുവദിക്കുയായിരുന്നു. 

Also Read: Kanthara Varaha Roopam: 'കാന്താര'യിലെ ''വരാഹരൂപ'ത്തിന് വീണ്ടും വിലക്ക്; കോപ്പിയടിച്ചിട്ടില്ലെന്ന വാദം അം​ഗീകരിക്കാനാകില്ലെന്ന് കോടതി

 

ഫെബ്രുവരി 12നും 13നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നും അറസ്റ്റുണ്ടാകുന്ന പക്ഷം അമ്പതിനായിരം രൂപ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ വ്യവസ്ഥയിലും ജാമ്യം നൽകണമെന്നുമായിരുന്നു കോടതിയുടെ ഉപാധികൾ. 

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ‘കാന്താര’. സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി പ്രദീപ് ഷെട്ടി തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തിയത്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ‘കാന്താര’ നിർമിച്ചത്. ബി അജനീഷ് ലോക്നാഥാണ് കാന്താരയുടെ സം​ഗീതം നിർവ്വഹിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News