Jawan: 'അവനെ കരുതിയിരിക്കുക', ആ കണ്ണുകൾ വിജയ് സേതുപതിയുടേതോ? ജവാന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

Shah Rukh Khan: ത്രസിപ്പിക്കുന്ന പ്രിവ്യൂവിനും ഷാരൂഖ് ഖാന്റെ ആകർഷകമായ പോസ്റ്ററുകൾക്കും ശേഷം നയൻതാരയുടെ പോസ്റ്ററും പുറത്തിറക്കിയിരുന്നു.

Last Updated : Jul 23, 2023, 05:53 PM IST
  • തീവ്രവും രോഷാകുലവുമായ കണ്ണുകളുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്
  • "അവൻ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു! അവനെ ശ്രദ്ധിക്കുക" എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്
Jawan: 'അവനെ കരുതിയിരിക്കുക', ആ കണ്ണുകൾ വിജയ് സേതുപതിയുടേതോ? ജവാന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഷാരൂഖ് ഖാന്റെ 'ജവാൻ' പ്രേക്ഷകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. തന്റെ ആരാധകരുമായി താരം ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് ലഭിക്കുന്നത്. ത്രസിപ്പിക്കുന്ന പ്രിവ്യൂവിനും ഷാരൂഖ് ഖാന്റെ ആകർഷകമായ പോസ്റ്ററുകൾക്കും ശേഷം നയൻതാരയുടെ പോസ്റ്ററും പുറത്തിറക്കിയിരുന്നു.

നിർമ്മാതാക്കൾ ഇപ്പോൾ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തിന്റെ ക്ലോസ്-അപ്പ് ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ്. ഈ പോസ്റ്റർ ആരാധകരിൽ ആകാംക്ഷ നിറയ്ക്കുന്നതാണ്. തീവ്രവും രോഷാകുലവുമായ കണ്ണുകളുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. "അവൻ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു! അവനെ ശ്രദ്ധിക്കുക." എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ജവാൻ ഒരു ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് ചിത്രത്തിന്റെ അപ്ഡേറ്റുകൾ വ്യക്തമാക്കുന്നത്. ജവാൻ പ്രിവ്യൂ അതിശയിപ്പിക്കുന്ന ദൃശ്യമികവോടെയാണ് ഒരുക്കിയിരിക്കുന്നത്. കിംഗ് ഖാന്റെ വോയ്‌സ്‌ഓവറോടെയാണ് പ്രിവ്യൂ ആരംഭിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത റോളിലാണ് ഷാരൂഖ് ഖാന്റെ വിവിധ രൂപങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് പ്രിവ്യൂ നൽകുന്ന സൂചന.

കൂടാതെ, ഇന്ത്യൻ സിനിമയിലെ വൻ താരനിരയെ തന്നെ പ്രിവ്യൂവിൽ അനാവരണം ചെയ്യുന്നു. തകർപ്പൻ ആക്ഷൻ സീക്വൻസുകളുടെ ക്ലിപ്പുകൾക്കൊപ്പം മൊട്ടത്തലയുള്ള ലുക്കിലും എസ്ആർകെ എത്തുന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ അതിഥി റോളിൽ എത്തുന്നു. സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് ജവാൻ ഒരുങ്ങുന്നത്. ആക്ഷൻ-പാക്ക്ഡ് പ്രിവ്യൂ പുറത്ത് വന്നതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 'ജവാൻ' 2023 സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News