Sunny Movie Amazon Prime : സണ്ണി ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി

Sunny Movie ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) റിലീസായി. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 11:45 PM IST
  • ജയസൂര്യയുടെ സിനിമ കരിയറിൽ 100-ാമത്തെ ചിത്രമാണ് സണ്ണി.
  • സിനിമയിൽ ഒരു കഥാപാത്രം മാത്രമുള്ളതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
  • ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ തയ്യറായ ഏഴമത്തെ ചിത്രമാണിത്.
  • ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത് ശങ്കർ തന്നെയാണ്.
Sunny Movie Amazon Prime : സണ്ണി ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി

Kochi : ജയസൂര്യ രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമ സണ്ണി (Sunny Movie) ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) റിലീസായി. സെപ്റ്റംബർ 23 ഇന്ന് അർധരാത്രിയിൽ റിലീസ് ചെയ്യുമെന്ന് ജയസൂര്യ അറിയിച്ചിരുന്നെങ്കിലും പതിവ് പോലെ നിശ്ചിയിച്ചിരുന്ന സമയത്തിന്റെ ഒന്നര മണിക്കൂർ മുമ്പ് തന്നെ ആമസോൺ സണ്ണി തങ്ങളുടെ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു.

ജയസൂര്യയുടെ സിനിമ കരിയറിൽ 100-ാമത്തെ ചിത്രമാണ് സണ്ണി. സിനിമയിൽ ഒരു കഥാപാത്രം മാത്രമുള്ളതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ALSO READ : Kurup Movie : കുറുപ്പിൽ പൃഥ്വിരാജ് അല്ല കേമിയോ റോളിൽ എത്തുന്നത്, പകരം മറ്റൊരാൾ, പുറത്ത് വന്ന വാർത്ത വ്യാജമാണെന്ന് ദുൽഖർ സൽമാൻ

ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ തയ്യറായ ഏഴമത്തെ ചിത്രമാണിത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത് ശങ്കർ തന്നെയാണ്. 

ALSO READ : Ajith’s Valimai : അജിത്തിന്റെ വലിമൈ 2022 പൊങ്കലിന് റിലീസിന് എത്തുന്നു

"ഇപ്പോള്‍ മാത്രം നടക്കുന്ന കഥാ പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു സാഹചര്യത്തില്‍ പറയാന്‍ ഒട്ടും ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള കുറേയേറെ പ്രത്യേകതയുള്ള ചിത്രമാണ് ' സണ്ണി" സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു.

ALSO READ : Theatre Reopening: തിയേറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയിലെന്ന് സജി ചെറിയാന്‍

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന മധു നീലകണ്ഠനാണ്. സാന്ദ്ര മാധവന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍-സമീര്‍ മുഹമ്മദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News