Ajith’s Valimai : അജിത്തിന്റെ വലിമൈ 2022 പൊങ്കലിന് റിലീസിന് എത്തുന്നു

ചിത്രത്തിൻറെ നിർമ്മാതാവ് ബോണി കപൂറാണ് വിവരം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 02:49 PM IST
  • ചിത്രത്തിൻറെ നിർമ്മാതാവ് ബോണി കപൂറാണ് വിവരം അറിയിച്ചത്.
  • അതേസമയം വിജയുടെ ബീസ്റ്റും ഇതേ സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്.
  • ഇത് ആദ്യമായി അല്ല വിജയ് ചിത്രവും, അജിത് ചിത്രവും ഒരുമിച്ച് ടീറ്ററുകളിൽ എത്തുന്നത്.
  • വലിമയിയുടെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
Ajith’s Valimai : അജിത്തിന്റെ വലിമൈ 2022 പൊങ്കലിന് റിലീസിന് എത്തുന്നു

 Chennai: അജിത്തിന്റെ (Ajith) ഏറ്റവും പുതിയ ചിത്രം വലിമൈ (Valimai) അടുത്ത വര്ഷം പൊങ്കലിന് റിലീസ് ചെയ്യും. ചിത്രത്തിൻറെ നിർമ്മാതാവ് ബോണി കപൂറാണ് വിവരം അറിയിച്ചത്. അതേസമയം വിജയുടെ ബീസ്റ്റും ഇതേ സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്. ഇത് ആദ്യമായി അല്ല വിജയ് ചിത്രവും, അജിത് ചിത്രവും ഒരുമിച്ച് ടീറ്ററുകളിൽ എത്തുന്നത്.

ഇതിന് മുമ്പ് 12 തവണ ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്. അവസാനമായി ഏഴ് വര്ഷം മുമ്പ് വിജയുടെ ജില്ലയും, അജിത്തിന്റെ വീരവുമാണ് ഒരുമിച്ച് തീയേറ്ററുകളിൽ എത്തിയത്. ഇത് 2014ലായിരുന്നു ഇരുവരുടെയും ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തിയത്.

ALSO READ: മഴമിഴി മെഗാ സ്ട്രീമിങ്ങിലെ ഉണരുമീ ഗാനം എന്ന പുതിയ സെഗ്മെന്റ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

വലിമയിയുടെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. അതെ സമയം ബീസ്റ്റിന്റെ ചിത്രീകരണം തുടർന്ന് വരികെയാണ്. നെൽസൺ ദിലീപ് കുമാറാണ് ബീസ്റ്റ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഡ്ഗെ ആണ്. ചിത്രം നിർമ്മിക്കുന്ന്നത്  സൺ പിക്ചറർസ് ആണ്.

ALSO READ: Siima Awards: പൃഥിക്കൊപ്പം കല്യാണിയുടെ സെൽഫി,ശോഭനയുടെ പൊട്ടിച്ചിരി- സൈമ അവാർഡിൽ നമ്മുടെ താരങ്ങൾ

വലിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം റഷ്യയിലാണ് പൂർത്തിയാക്കിയത്. ചിത്രം എഴുതിയിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും എച്ച് വിനോദാണ്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ മുമ്പ് റിലീസ് ചെയ്തിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളോട് കൂടിയാണ് ചിത്രം എത്തുന്നത്. അജിത്തും, വിനോദും ബോണി കപൂറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വലിമൈ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News