"12ത് മാൻ" ഹോട്സ്റ്റാറിൽ; ദൃശ്യം 2ന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് എത്തുമ്പോൾ വാനോളം പ്രതീക്ഷകൾ

മലയാള സിനിമയുടെ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ജീത്തു ജോസഫ് മറ്റൊരു ത്രില്ലറുമായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 06:41 PM IST
  • മലയാള സിനിമയുടെ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ജീത്തു ജോസഫ് മറ്റൊരു ത്രില്ലറുമായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.
  • മോഹൻലാലുമായി മറ്റൊരു ചിത്രം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷക്ക് അതിരില്ല.
  • ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രം മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത്.
"12ത് മാൻ" ഹോട്സ്റ്റാറിൽ; ദൃശ്യം 2ന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് എത്തുമ്പോൾ വാനോളം പ്രതീക്ഷകൾ

ദൃശ്യം 2 എന്ന സൂപ്പർ മെഗാഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന 12ത് മാൻ എന്ന ചിത്രം നേരിട്ട് ഒടിടിയിലേക്ക്. ഡിസ്നി ഹോട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാൽ റിലീസ് ഡേറ്റ് അമിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രം ഡിസ്നി ഹോട്സ്റ്റാറിലൂടെ ഉടൻ പ്രേക്ഷകരിലേക്ക് എത്തും എന്ന പോസ്റ്റ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. 

മലയാള സിനിമയുടെ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ജീത്തു ജോസഫ് മറ്റൊരു ത്രില്ലറുമായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. മോഹൻലാലുമായി മറ്റൊരു ചിത്രം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷക്ക് അതിരില്ല. ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രം മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത്. കോവിഡ് സമയത്ത് ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിനായി ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നു മോഹൻലാൽ ആരാധകർ. 

 

Also Read: 12th Man: മഞ്ഞുമൂടിയ വഴികളിലൂടെ... 12th മാന്‍റെ ലൊക്കേഷന്‍ പങ്കുവച്ച് ജീത്തു ജോസഫ്

 

11 കൂട്ടുകാരുടെ ഒരു ഗെറ്റ് -  ടുഗെദർ വേളയിൽ പന്ത്രണ്ടാമനായി എത്തുന്ന കഥാപാത്രവും അതിൽ നിന്ന് സംഭവിക്കുന്ന ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണ് 12ത് മാൻ. 24 മണിക്കൂറിൽ സംഭവിക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, ഷൈൻ ടോം ചാക്കോ, ആണ് സിതാര, പ്രിയങ്ക നായർ, അനു മോഹൻ, ലിയോണ ലിഷോയ് തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News