12th Man: മഞ്ഞുമൂടിയ വഴികളിലൂടെ... 12th മാന്‍റെ ലൊക്കേഷന്‍ പങ്കുവച്ച് ജീത്തു ജോസഫ്

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍  വരാനിരിയ്ക്കുന്ന അടുത്ത ചിത്രമായ 12th Man-ന്‍റെ  ലൊക്കേഷന്‍ വെളിപ്പെടുത്തി  സംവിധായകന്‍.

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 06:42 PM IST
  • മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ വരാനിരിയ്ക്കുന്ന അടുത്ത ചിത്രമായ 12th Man-ന്‍റെ ലൊക്കേഷന്‍ വെളിപ്പെടുത്തി സംവിധായകന്‍.
  • ഇടുക്കി കുളമാവിലുള്ള ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോ ആണ് സംവിധായകന്‍ ജീത്തു ജോസഫ് ആരാധകര്‍ക്കായി പങ്കുവച്ചത്.
  • Mornig Walk... എന്ന ക്യാപ്ഷനോടെയാണ് മഞ്ഞുമൂടിയ വഴിയിലൂടെ നടക്കുന്ന വീഡിയോ ജീത്തു പങ്കുവെച്ചത്.
12th Man: മഞ്ഞുമൂടിയ വഴികളിലൂടെ... 12th മാന്‍റെ ലൊക്കേഷന്‍ പങ്കുവച്ച് ജീത്തു ജോസഫ്

Kochi: മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍  വരാനിരിയ്ക്കുന്ന അടുത്ത ചിത്രമായ 12th Man-ന്‍റെ  ലൊക്കേഷന്‍ വെളിപ്പെടുത്തി  സംവിധായകന്‍.

ഇടുക്കി കുളമാവിലുള്ള ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോ ആണ് സംവിധായകന്‍ ജീത്തു ജോസഫ് (Jeethu Joseph) ആരാധകര്‍ക്കായി പങ്കുവച്ചത്.  Mornig Walk... എന്ന ക്യാപ്ഷനോടെയാണ്  മഞ്ഞുമൂടിയ വഴിയിലൂടെ നടക്കുന്ന വീഡിയോ ജീത്തു പങ്കുവെച്ചത്.

 

കഴിഞ്ഞമാസമാണ്  ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയില്‍  പങ്കുവെച്ചിരുന്നു.

Also Read: Thalaivii: രാഷ്ട്രീയത്തിലേക്കിറങ്ങുമോ? Bollywood Queen കങ്കണ മറുപടി നല്‍കുന്നു

Mistery Thriller ആയാണ് ചിത്രം ഒരുങ്ങുന്നത്.  ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നിഗൂഢത നിറഞ്ഞ ഒരു വീടിന്‍റെ പശ്ചാത്തലത്തില്‍, വീടിനകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലുമായിരുന്നു (Mohan Lal)  പോസ്റ്ററില്‍. 

പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ്  മോഹന്‍ലാല്‍  12th മാന്‍റെ  സെറ്റില്‍ എത്തിയത്. ദൃശ്യം 2വാണ് ജീത്തുവും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News