Mammootty - Kunchacko Boban: മെ​ഗാ 'എം' ന്റെ ലെൻസിലൂടെ ഇസഹാക്ക്; സോഷ്യൽ മീഡിയയിൽ തരം​ഗമായി ചാക്കോച്ചൻ പങ്കുവച്ച ചിത്രം

ചാക്കോച്ചൻ പോസ്റ്റ് ചെയ്ത ആ ചിത്രം ഇത്രയധികം ചർച്ചയാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. കാരണം ആ ചിത്രത്തിൽ മമ്മൂട്ടിയുമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 28, 2022, 07:24 PM IST
  • ക്യാമറയിൽ ഇസഹാക്കിന്റെ ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയെ ആ ചിത്രത്തിൽ കാണാം.
  • ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയും പോസ് ചെയ്യുന്ന ഇസഹാക്കുമാണ് ചാക്കോച്ചന്റെ ഫ്രെയിമിലുള്ളത്.
Mammootty - Kunchacko Boban: മെ​ഗാ 'എം' ന്റെ ലെൻസിലൂടെ ഇസഹാക്ക്; സോഷ്യൽ മീഡിയയിൽ തരം​ഗമായി ചാക്കോച്ചൻ പങ്കുവച്ച ചിത്രം

കുഞ്ചാക്കോ ബോബനോളം പോപ്പുലറാണ് ഇപ്പോൾ ചാക്കോച്ചന്റെ മകൻ ഇസഹാക്കും. മകന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത് കൊണ്ട് തന്നെ മലയാളികൾക്ക് ചാക്കോച്ചനോളം സുപരിചിതനാണ് ഇസഹാക്കും. കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുന്ന മകന്റെ ചിത്രങ്ങൾക്ക് ആരാധകർ കമന്റുകളും ചെയ്യാറുണ്ട്. ഇസഹാക്കിന്റെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

ചാക്കോച്ചൻ പോസ്റ്റ് ചെയ്ത ആ ചിത്രം ഇത്രയധികം ചർച്ചയാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. കാരണം ആ ചിത്രത്തിൽ മമ്മൂട്ടിയുമുണ്ട്. ക്യാമറയിൽ ഇസഹാക്കിന്റെ ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയെ ആ ചിത്രത്തിൽ കാണാം. ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയും പോസ് ചെയ്യുന്ന ഇസഹാക്കുമാണ് ചാക്കോച്ചന്റെ ഫ്രെയിമിലുള്ളത്. 

Also Read: 12th Man Team: 12ത് മാൻ ടീം വീണ്ടും ഒരുമിച്ച്; ഇവിടെയും രണ്ടുപേർ മിസ്സിംഗ് ആണല്ലോ എന്ന് കമന്റ്

"മെ​ഗാ 'എം' ന്റെ ലെൻസിലൂടെ ഇസു... ആരാധകന്റെ ലെൻസിൽ മെ​ഗാ എമ്മും ഇസുവും" - എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവച്ചത്. ചിത്രത്തിൽ കളിപ്പാട്ടങ്ങൾക്ക് നടുവിൽ കിടന്ന് ചിരിച്ച് കൊണ്ട് പോസ് ചെയ്യുകയാണ് കുട്ടി ഇസഹാക്ക്. 19K ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 200ലധികം പേർ ഷെയർ ചെയ്ത പോസ്റ്റിന് നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്.

മമ്മൂക്ക എടുത്ത ഇസഹാക്കിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ഫോട്ടോ​ഗ്രാഫർമാരുടെ ജോലിക്ക് തടസമാവുമോ മമ്മൂക്ക എന്ന് രസകരമായ കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. എന്തായാലും കൂടുതൽ ആളുകൾക്കും കാണേണ്ടത് മമ്മൂട്ടി എടുത്ത ഇസഹാക്കിന്റെ ചിത്രമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News