Marakkar Arabikadalinte Simham : മരക്കാർ തീയേറ്ററുകളിൽ തന്നെയെത്തുമെന്ന് ലിബർട്ടി ബഷീർ; 40 കോടി രൂപ അഡ്വാൻസ് നൽകി

മരക്കാർ അറബി കടലിന്റെ സിംഹം , ഒടിടി യിൽ റിലീസ് ചെയ്യുമെന്നും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 02:05 PM IST
  • ചിത്രത്തിൻറെ നിർമാതാവായ ആന്റണി പെരുമ്പാവൂരിനോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും 40 കോടി രൂപ അഡ്വൈസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
  • ഒക്ടോബർ 25 ന് സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുമെന്ന് അറിയിച്ചതിന് പിന്നാലെ മരക്കാർ അറബി കടലിന്റെ സിംഹം , ഒടിടി യിൽ റിലീസ് ചെയ്യുമെന്നും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
  • എന്നാൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുമെന്നും എന്നാൽ തീയേറ്ററിനോടൊപ്പം തന്നെ ഒടിടി എത്താൻ സാധ്യതയുണ്ടെന്നനും അദ്ദേഹം പറഞ്ഞു.
  • കോവിഡ് മൂലം ചിത്രത്തിൻറെ റിലീസ് പലതവണ നീട്ടിക്കൊണ്ടു പോവേണ്ടി വന്നിരുന്നു.
Marakkar Arabikadalinte Simham : മരക്കാർ തീയേറ്ററുകളിൽ തന്നെയെത്തുമെന്ന് ലിബർട്ടി ബഷീർ; 40 കോടി രൂപ അഡ്വാൻസ് നൽകി

Kochi : മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) തീയേറ്ററുകളിൽ (Theater) തന്നെ റിലീസ് ചെയ്യുമെന്ന്  ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പ്രമുഖ മാധ്യമമായ ദി ക്യുവിനോടാണ് വിവരം അറിയിച്ചത്. ചിത്രത്തിൻറെ നിർമാതാവായ ആന്റണി പെരുമ്പാവൂരിനോട് ഇതിനെ കുറിച്ച്  സംസാരിച്ചിരുന്നുവെന്നും 40 കോടി രൂപ അഡ്വൈസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .

ഒക്ടോബർ 25 ന് സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുമെന്ന് അറിയിച്ചതിന് പിന്നാലെ മരക്കാർ അറബി കടലിന്റെ സിംഹം , ഒടിടി യിൽ റിലീസ് ചെയ്യുമെന്നും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ  ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുമെന്നും എന്നാൽ തീയേറ്ററിനോടൊപ്പം തന്നെ ഒടിടി എത്താൻ സാധ്യതയുണ്ടെന്നനും അദ്ദേഹം പറഞ്ഞു.

ALSO READ: Marakkar Arabikadalinte Simham : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയിൽ റിലീസ് ചെയ്തേക്കുമെന്ന് സൂചന

മലയാളത്തിന്റെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം. ചിത്രം ഈ ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട കോവിഡ് രോഗബാധ മൂലം മാറ്റിവെക്കുകയായിരുന്നു. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ALSO READ: Marakkar Movie Release Date: അറബി കടലിൻറെ സിംഹം ഒാണത്തിന് തീയേറ്ററിലേക്ക്

കോവിഡ് മൂലം ചിത്രത്തിൻറെ റിലീസ് പലതവണ നീട്ടിക്കൊണ്ടു പോവേണ്ടി വന്നിരുന്നു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.

ALSO READ: Marakkar Arabikadalinte Simham ത്തിന്റെ Releasing തീയതി വീണ്ടും നീട്ടി, പുതിയ തിയതി പ്രഖ്യാപിച്ച് Mohanlal

മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News