Marakkar Arabikadalinte Simham ത്തിന്റെ Releasing തീയതി വീണ്ടും നീട്ടി, പുതിയ തിയതി പ്രഖ്യാപിച്ച് Mohanlal

ജനുവരി രണ്ടിന് സിനിമ മാർച്ച് 26ന് റിലീസ് ചെയ്യുമെന്നായിരുന്നു സിനിമയുടെ നിർമാതാവ് Antony Perumbavoor അറിയിച്ചിരുന്നത്. മെയ് 13നാണ് ചിത്രം തിയറ്റുറുകളിലേക്കെത്തുകയെന്ന് മോഹൻലാൽ തന്റെ Social Media Post ലൂടെ അറിയിച്ചിരിക്കുന്നത്. 

Written by - Zee Hindustan Malayalam Desk | Last Updated : Feb 28, 2021, 08:30 PM IST
  • ജനുവരി രണ്ടിന് സിനിമ മാർച്ച് 26ന് റിലീസ് ചെയ്യുമെന്നായിരുന്നു സിനിമയുടെ നിർമാതാവ് Antony Perumbavoor അറിയിച്ചിരുന്നത്.
  • മെയ് 13നാണ് ചിത്രം തിയറ്റുറുകളിലേക്കെത്തുകയെന്ന് മോഹൻലാൽ തന്റെ Social Media Post ലൂടെ അറിയിച്ചിരിക്കുന്നത്.
  • മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് കുഞ്ഞാലി മരക്കാർ.
  • ഇത് രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെക്കുന്നത്.
Marakkar Arabikadalinte Simham ത്തിന്റെ Releasing തീയതി വീണ്ടും നീട്ടി, പുതിയ തിയതി പ്രഖ്യാപിച്ച് Mohanlal

Kochi : Super Star Mohanlal Priyadarshan കൂട്ടികെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം Marakkar Arabikadalinte Simham ത്തിന്റെ പുതിയ റിലീസിങ് തിയതി പ്രഖ്യാപിച്ചു. നേരത്തെ ജനുവരി രണ്ടിന് സിനിമ മാർച്ച് 26ന് റിലീസ് ചെയ്യുമെന്നായിരുന്നു സിനിമയുടെ നിർമാതാവ് Antony Perumbavoor അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് മോഹൻലാൽ തന്റെ  ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 13ന് വലിയ  പെരുന്നാൾ റിലീസായിട്ടാണ് ചിത്രം തിയറ്റുറുകളിലേക്കെത്തുകയെന്ന് മോഹൻലാൽ തന്റെ Social Media Post ലൂടെ അറിയിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് കുഞ്ഞാലി മരക്കാർ.

കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം കോവിഡിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെക്കുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷമായിരിക്കും ചിത്രത്തിന്റെ റിലീസിങ് മാറ്റി വെക്കാൻ തീരുമാനിച്ചതെന്ന് സിനിമയുമായി ബന്ധപ്പെട്ട് വിവിധ വൃത്തങ്ങൾ അറിയിക്കുന്നത്.

ALSO READ : മോഹൻലാലിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു
 

16-ാം നൂറ്റാണ്ടിലെ കുഞ്ഞാലി മരക്കാർ നാലമാന്റെ ചരിത്രം അറിയിക്കുന്ന സിനിമയുടെ ടൈറ്റിൽ കഥപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. പ്രിയദർശൻ ഒരുക്കന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും മറ്റൊരു കുഞ്ഞാലിയായി വേഷമിടുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇവരെ കൂടാതെ ബോളിവുഡിൽ നിന്നുള്ള സുനിൽ ഷെട്ടി തമിഴ് നടന്മാരായ പ്രഭു അർജുൻ തെന്നിന്ത്യൻ താരം കീർത്തി സുരേഷ്, മ‍ഞ്ജു വാര്യർ, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുഹാസിനി തുടങ്ങിയ വൻ താര നിരയാണ് അഭിനിയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലുമാണ് ചിത്രം പുറത്തിറക്കുന്നത്.

ജനുവരി 2 2021 ലെ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചിത്രത്തിന്റെ ആദ്യ ലിറിക്കൽ സോങ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടുരുന്നു. പ്രണവും സുഹാസിനും ചേർന്നുള്ള ഒരു ​ഗാനരം​ഗത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടുരുന്നത്. ഇതിന് മുമ്പ് ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരുന്നു. ദൃശ്യം 2 തിയറ്ററിൽ കാണാൻ സാധിക്കാത്തിതിനാൽ നിരാശയിലായിരുന്ന വിവിധ മോഹൻലാൽ ആരാധകർക്ക് ആശ്വസവുമായിട്ടാണ് ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യു എന്ന അണിയറ പ്രവർത്തകരുടെ തീരുമാനം. അതേസമയം മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ ഫഹദ് ഫാസിലിന്റെ മാലിക്കും മെയ് 13നാണ് റിലീസ് ചെയ്യുകയെന്ന് അണിയർ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ALSO READ : Marakkar Arabikkadalinte Simham എന്ന് റിലീസ് ചെയ്യും? മാസ് മറുപടിയുമായി Mohanlal

ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എൻ്റെ‌ർടെയിൻമെന്റും കോൺഫിഡന്റ് ​ഗ്രൂപ്പും ചേർന്നാണ് ചിത്രം നി‌ർമിച്ചിരിക്കുന്നത്. ഹൈദരാബാദ്, വാ​ഗമൺ, രാമേശ്വരം എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയിലെ വിവിധ രം​ഗങ്ങൾക്കായി കൂറ്റൻ ​ഗ്രാഫിക്സ് സെറ്റകുളായിരുന്നു ഹൈദരാബാദിൽ ഉയർന്നത്.

More Stories

Trending News