''കൂടെ നിന്നേക്കണം കേട്ടോ'' -മോഹന്‍ലാല്‍

തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ്  ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

Last Updated : Oct 31, 2018, 01:39 PM IST
''കൂടെ നിന്നേക്കണം കേട്ടോ'' -മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന 'ഡ്രാമ' നവംബര്‍ ഒന്ന് മുതല്‍ തീയറ്ററുകളില്‍ എത്തുകയാണ്.  

തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ്  ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ഒന്നാം തിയതി നമ്മുടെ സിനിമ റിലീസ് ആവുകയാണ്, ഡ്രാമ. വളരെ കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്ന ഹ്യൂമര്‍ കൂടുതലുളള സിനിമയാണ്. ഹ്യൂമര്‍ മാത്രമല്ല സന്ദേശവുമുണ്ട്, കാണൂ എന്നിട്ട് അഭിപ്രായം അറിയിക്കൂ. കൂടെ നിന്നേക്കണം കേട്ടോ’ മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

ലോഹം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുക്കെട്ടില്‍ തയാറാകുന്ന ചിത്രത്തില്‍ കനിഹ, ആശ ശരത്, സിദ്ദിക്ക്, സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുത്തന്‍ പണം എന്ന ചിത്രത്തിനു ശേഷം രഞ്ജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഡ്രാമ'. മോഹന്‍ലാല്‍ ആലപിച്ച ''പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ'' എന്ന ഗാനം ചിത്രത്തിന്‍റേതായി മുന്‍പ് പുറത്ത് വന്നിരുന്നു. 

വര്‍ണചിത്ര ബിഗ്‌ സ്ക്രീനിന്‍റെ ബാനറില്‍ മഹാസുബൈറാണ് 'ഡ്രാമ' നിര്‍മ്മിക്കുന്നത്. അളഗപ്പന്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ലണ്ടനായിരുന്നു.  

Trending News