മോഹന്‍ലാലിന്‍റെ ഡ്രാമ: ഒഫീഷ്യല്‍ ടീസര്‍ പുറത്ത്

മോഹന്‍ലാല്‍ രഞ്ജിത് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഡ്രാമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 24ന് പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തു വിട്ടത്. 

Last Updated : Jul 2, 2018, 05:30 PM IST
മോഹന്‍ലാലിന്‍റെ ഡ്രാമ: ഒഫീഷ്യല്‍ ടീസര്‍ പുറത്ത്

മോഹന്‍ലാല്‍ രഞ്ജിത് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഡ്രാമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 24ന് പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തു വിട്ടത്. 

ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ലണ്ടനിലെത്തുന്ന വയോധിക മരണപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ലോഹത്തിനുശേഷം രഞ്ജിതും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനില്‍ മെയ്‌ 4നാണ് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. 

സൂപ്പര്‍സ്റ്റാര്‍ ഘടകങ്ങളില്ലാത്ത 'ഡ്രാമ' ഹാസ്യത്തിനും വൈകാരിക രംഗങ്ങള്‍ക്കും കുടുംബ അന്തരീക്ഷത്തിനും തുല്യ പ്രധാന്യം നല്‍കി കൊണ്ടാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. വളരെ ലിമിറ്റഡ് സ്‌പേസില്‍ നിന്ന് കഥ പറയുന്ന കോമഡി എന്റര്‍റ്റെയ്നര്‍ ആണിതെന്നും സൂചനയുണ്ട്. 

ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി, കനിഹ, കോമള്‍ ശര്‍മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിര്‍വഹിക്കുന്നു.

വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എം. കെ നാസര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Trending News