Rambaan: കൈയ്യിൽ തോക്കും ചുറ്റികയുമായി മോഹൻലാൽ; ജോഷി ചിത്രം 'റമ്പാൻ' പ്രഖ്യാപിച്ചു

Mohanlal - Joshy movie Rambaan poster: മുണ്ട് മടക്കിക്കുത്തി മാസ് ലുക്കിൽ നിൽക്കുന്ന മോഹൻലാലിന്റെ പോസ്റ്റർ വൈറലായിക്കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 12:56 PM IST
  • ടൈറ്റിൽ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
  • മുണ്ട് മടക്കിക്കുത്തി മാസ് ലുക്കിലാണ് മോഹൻലാലിന്റെ വരവ്.
  • ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Rambaan: കൈയ്യിൽ തോക്കും ചുറ്റികയുമായി മോഹൻലാൽ; ജോഷി ചിത്രം 'റമ്പാൻ' പ്രഖ്യാപിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജോഷി - മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. റമ്പാൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഒരു കൈയ്യിൽ തോക്കും മറുകൈയ്യിൽ ചോരയൊലിക്കുന്ന ചുറ്റികയുമായി കാറിന് മുകളിൽ നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. മുണ്ട് മടക്കിക്കുത്തി മാസ് ലുക്കിൽ നിൽക്കുന്ന മോഹൻലാലിന്റെ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബി​ഗ് ബജറ്റിലൊരുങ്ങുന്ന റമ്പാൻ ഒരു മാസ് എന്റർടെയ്‌നറാകും എന്നാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ നൽകുന്ന സൂചന. 

ALSO READ: വിക്രമിന്റെ പുതിയ ചിത്രം "ചിയാൻ 62"; സോഷ്യൽ മീഡിയയിൽ തരംഗമായി ത്രില്ലിംഗ് അന്നൗൺസ്‌മെന്റ് വീഡിയോ

നടൻ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമയാണ് റമ്പാൻ. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം. 

2024-ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്ന റമ്പാൻ 2025 വിഷു റിലീസായി തിയേറ്ററുകളിലെത്തും. ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ – ജോഷി കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നി‍ർവഹിക്കുന്നത്. സംഗീതം - വിഷ്ണു വിജയ്. കോസ്റ്റ്യൂം - മാഷർ ഹംസ. മേക്കപ്പ് - റോണക്സ് സേവ്യർ. എഡിറ്റിം​ഗ് - വിവേക് ഹർഷൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News