Chiyaan 62: വിക്രമിന്റെ പുതിയ ചിത്രം "ചിയാൻ 62"; സോഷ്യൽ മീഡിയയിൽ തരംഗമായി ത്രില്ലിംഗ് അന്നൗൺസ്‌മെന്റ് വീഡിയോ

Chiyaan 62 Announcement Video: 2024 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിയാൻ 62-ന്റെ ചിത്രീകരണത്തിന്റെ സ്‌ഫോടനാത്മകമായ ആക്ഷന്റെ ഒരു ദൃശ്യം അനൗൺസ്‌മെന്റ് വീഡിയോ നൽകുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 10:04 AM IST
  • ഒരു ഗംഭീര ചിത്രത്തിന്റെ ട്രെയിലർ പോലെ തന്നെ ഫീൽ ചെയ്ത അന്നൗൺസ്‌മെന്റ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി
  • പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ്.യു.അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്
Chiyaan 62: വിക്രമിന്റെ പുതിയ ചിത്രം "ചിയാൻ 62"; സോഷ്യൽ മീഡിയയിൽ തരംഗമായി ത്രില്ലിംഗ് അന്നൗൺസ്‌മെന്റ് വീഡിയോ

തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാതാക്കളായ എച്ച് ആർ പിക്ചേഴ്സ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒരു അന്നൗൺസ്‌മെന്റ് വീഡിയോയിലൂടെയാണ് നിർമാതാക്കൾ പുറത്തിറക്കിയത്. പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ്.യു.അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്.

ഒരു ഗംഭീര ചിത്രത്തിന്റെ ട്രെയിലർ പോലെ തന്നെ ഫീൽ ചെയ്ത അന്നൗൺസ്‌മെന്റ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളിൽ 18 ലക്ഷത്തോളം പേരാണ് യൂട്യൂബിൽ അനൗൺസ്മെന്റ് വീഡിയോ കണ്ടത്. യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് ചിയാൻ 62 അന്നൗൺസ്‌മെന്റ് വീഡിയോ.

ALSO READ: Japan Movie: ദീപാവലി കളറാക്കാൻ 'ജപ്പാൻ' എത്തുന്നു; ആവേശമായി കാർത്തി ചിത്രത്തിന്റെ ട്രെയിലർ

പ്രമുഖ നിർമ്മാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ചിയാൻ 62  തീവ്രവും ആകർഷകവുമായ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ദേശീയ അവാർഡ് ജേതാവ് ജിവി പ്രകാശ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കും. 2024 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിയാൻ 62-ന്റെ ചിത്രീകരണത്തിന്റെ സ്‌ഫോടനാത്മകമായ ആക്ഷന്റെ ഒരു ദൃശ്യം അനൗൺസ്‌മെന്റ് വീഡിയോ നൽകുന്നു.

ധ്രുവനച്ചത്തിരം, തങ്കലാൻ എന്നിവയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകൾ കാരണം ഇതിനകം തന്നെ ആഹ്ലാദത്തിലായിരുന്ന ചിയാൻ വിക്രമിന്റെ ആരാധകർ, സിനിമയുടെ ആദ്യ അധ്യായത്തിലെ രംഗങ്ങൾ അടങ്ങുന്ന 'ചിയാൻ 62' ന്റെ ഔദ്യോഗിക പ്രഖ്യാപന വീഡിയോയിൽ അതീവ ത്രില്ലിലാണ്. മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News