Mukundan Unni Associates: മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഒടിടിയിലേക്ക്! എപ്പോൾ, എവിടെ കാണാം?

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒന്ന് മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 12:17 PM IST
  • നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചിരുന്നു.
  • ചിത്രം എപ്പോഴാണ് ഒടിടിയിലെത്തുക എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.
  • തിയേറ്ററിൽ കണ്ടവരും കാണാത്തവരും ഇതിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു.
Mukundan Unni Associates: മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഒടിടിയിലേക്ക്! എപ്പോൾ, എവിടെ കാണാം?

ഈ വർഷം ഇറങ്ങിയതിൽ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ചിത്രം എപ്പോഴാണ് ഒടിടിയിലെത്തുക എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. തിയേറ്ററിൽ കണ്ടവരും കാണാത്തവരും ഇതിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു. ഒടിടി റിലീസ് സംബന്ധിച്ച വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരി 1ന് അതായത് ഇന്ന് അർധരാത്രി മുതൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 

അഭിനവ് സുന്ദർ നായക് ആണ് "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സംവിധാനം ചെയ്തത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് നിർമ്മാണം. വിമൽ ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്.

Also Read: Aries Plex: തിരുവനന്തപുരം ഏരീസ്പ്ലക്സിൽ 14 ദിവസം കൊണ്ട് അവതാറിന്റെ കളക്ഷൻ ഒരു കോടി

സുരാജ് വെഞ്ഞാറുംമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നിധിൻരാജ് ആരോളും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം,  സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്യൂംസ്- ഗായത്രി കിഷോർ, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News