Aries Plex: തിരുവനന്തപുരം ഏരീസ്പ്ലക്സിൽ 14 ദിവസം കൊണ്ട് അവതാറിന്റെ കളക്ഷൻ ഒരു കോടി

Avatar the way of water: അവതാറിന്‍റെ ഇംഗ്ലീഷ് പതിപ്പിന് പുറമേ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളും ഏരീസ് പ്ലക്സിൽ റിലീസ് ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 09:38 PM IST
  • അവതാറിന്‍റെ റിലീസിന് മുന്നോടിയായി ഏരീസ് പ്ലക്സ് തിയേറ്ററിന്‍റെ ഓഡി വണ്ണിൽ പുതിയ സ്ക്രീനും ആർ ജി ബി ലേസർ പ്രോജക്ടറും സ്ഥാപിച്ചിരുന്നു
  • ഇതിന് പുറമേ തിയേറ്ററിനുള്ളിലെ എല്ലാ സീറ്റുകളും മാറ്റുകയും ചെയ്തു
  • ചിത്രം പുറത്തിറങ്ങി വെറും 14 ദിവസങ്ങള്‍ കൊണ്ട് ഏരീസ് പ്ലക്സ് തിയേറ്ററിൽ നിന്ന് അവതാർ ദി വേ ഓഫ് വാട്ടറെന്ന ചിത്രം സ്വന്തമാക്കിയത് ഒരു കോടിയിലധികം രൂപയാണ്
Aries Plex: തിരുവനന്തപുരം ഏരീസ്പ്ലക്സിൽ 14 ദിവസം കൊണ്ട് അവതാറിന്റെ കളക്ഷൻ ഒരു കോടി

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തിയേറ്ററുകളിലൊന്നാണ് തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തിയേറ്റർ. കേരളത്തിൽ ഏറ്റവും വലിപ്പമുള്ള തിയേറ്ററുകളിൽ ഒന്നാണ് ഏരീസ് പ്ലക്സിലെ ഓഡി വൺ സ്ക്രീൻ. അവതാർ ദി വേ ഓഫ് വാട്ടറെന്ന ബ്രഹ്മാണ്ട ചിത്രം റിലീസ് ചെയ്തപ്പോൾ തിരുവനന്തപുരം നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട തിയേറ്ററും ഏരീസ് പ്ലക്സ് ആയിരുന്നു. അവതാറിന്‍റെ ഇംഗ്ലീഷ് പതിപ്പിന് പുറമേ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളും ഇവിടെ റിലീസ് ചെയ്തിരുന്നു.

അവതാറിന്‍റെ റിലീസിന് മുന്നോടിയായി ഏരീസ് പ്ലക്സ് തിയേറ്ററിന്‍റെ ഓഡി വണ്ണിൽ പുതിയ സ്ക്രീനും ആർ ജി ബി ലേസർ പ്രോജക്ടറും സ്ഥാപിച്ചിരുന്നു. ഇതിന് പുറമേ തിയേറ്ററിനുള്ളിലെ എല്ലാ സീറ്റുകളും മാറ്റുകയും ചെയ്തു. ചിത്രം പുറത്തിറങ്ങി വെറും 14 ദിവസങ്ങള്‍ കൊണ്ട് ഏരീസ് പ്ലക്സ് തിയേറ്ററിൽ നിന്ന് അവതാർ ദി വേ ഓഫ് വാട്ടറെന്ന ചിത്രം സ്വന്തമാക്കിയത് ഒരു കോടിയിലധികം രൂപയാണ്. തിയേറ്ററിന്‍റെ ഉടമസ്ഥനായ സോഹൻ റോയിയാണ് ഈ വാർത്ത തന്‍റെ ഫെയ്സ്ബുക്ക് പേജ് വഴി പങ്കുവച്ചത്. ഏരീസ് പ്ലക്സ് തിയേറ്റർ അവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ സോഹൻ റോയിയുടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

ALSO READ: IMAX Ticket price: ഇനി സാധാരണക്കാർക്കും ഐമാക്സിൽ സിനിമ കാണാം; ടിക്കറ്റ് നിരക്കിൽ വൻ കുറവ്

വർഷങ്ങൾക്ക് മുൻപ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം കളക്ഷൻ സ്വന്തമാക്കിയ തിയേറ്ററുകളിലൊന്ന് കൂടിയായിരുന്നു ഏരീസ് പ്ലക്സ് തിയേറ്റർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്ററും വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് ഒരു കോടിയിലധികം രൂപ അവതാർ ദി വേ ഓഫ് വാട്ടറെന്ന ചിത്രത്തിലൂടെ കളക്ട് ചെയ്തിരുന്നു. ഇതോടെ അവതാർ ദി വേ ഓഫ് വാട്ടറെന്ന ചിത്രത്തിലൂടെ ഒരു കോടി രൂപ കളക്ഷൻ സ്വന്തമാക്കുന്ന തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ തിയേറ്ററായി ഏരീസ് പ്ലക്സ് മാറി.

മലയാള സിനിമയുടെ ജന്മനാടായ തിരുവനന്തപുരം നഗരം ചലച്ചിത്രങ്ങളുടെ വലിയൊരു മാർക്കറ്റാണ്. ഈ നഗരത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളും, 300 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രങ്ങളുമുണ്ട്. ഏരീസ് പ്ലക്സ് തിയേറ്ററും ഐമാക്സും കൈവരിച്ച ഒരുകോടി നേട്ടത്തിലൂടെ തിരുവനന്തപുരം നഗരം വീണ്ടും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. ഏരീസ് പ്ലക്സ് തിയേറ്ററിലും ഐമാക്സിലും വരുന്ന ആഴ്ചകളിലും അവതാർ ദി വേ ഓഫ് വാട്ടറെന്ന ചിത്രത്തിന് മികച്ച ബുക്കിങ്ങാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News