Mukundan Unni Associates: അഭിനവിന്റെ വീട്ടിലെ ചായ്പിൽ മൂർഖനെ പാലൂട്ടി വളർത്തുന്നുണ്ടോ? വിനീത് പലവട്ടം ചോദിച്ച ആ ചോദ്യത്തിന് പിന്നിൽ...

Mukundan Unni Associates Success Celebration: സംവിധായകനായ അഭി തന്നെ ആണോ അഡ്വ മുകുന്ദനുണ്ണി എന്ന് തനിക്ക് ചിലപ്പോഴെക്കെ തോന്നിയിരുന്നു എന്നാണ വിനീത് തമാശയായി പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 03:46 PM IST
  • കൊച്ചിയിൽ വച്ചാണ് സിനിമയുടെ സക്സസ് സെലിബ്രേഷൻ നടന്നത്
  • പൂര്‍ണമായും അഭിനവിനെ വിശ്വസിച്ച് ഏല്‍പ്പിച്ച ചിത്രമായിരുന്നു ഇതെന്ന് നിർമാതാവ് അജിത് ജോയ്
Mukundan Unni Associates: അഭിനവിന്റെ വീട്ടിലെ ചായ്പിൽ മൂർഖനെ പാലൂട്ടി വളർത്തുന്നുണ്ടോ? വിനീത് പലവട്ടം ചോദിച്ച ആ ചോദ്യത്തിന് പിന്നിൽ...

കൊച്ചി: അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ വിജയത്തിന്റെ ഏറ്റവും വലിയ പങ്ക് സംവിധായകന്‍ അഭിനവ്  സുന്ദര്‍ നായകിന്റെതാണെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. കൊച്ചിയില്‍ നടന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ സക്‌സസ് സെലിബ്രേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിനീത്. അഭി തന്നെയാണ് മുകുന്ദനുണ്ണിയെന്ന് തനിക്ക് ഇടയ്ക്ക് തോന്നിയിരുന്നെന്നും പലപ്രാവശ്യം അഭിയുടെ വീടിന്റെ ചായ്പ്പില്‍ മൂര്‍ഖന്‍ പാമ്പിനെ പാലൂട്ടി വളര്‍ത്തുന്നുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടെന്നും വിനീത് തമാശയായി പറഞ്ഞു. 

പതിനഞ്ച് മിനിറ്റില്‍ എടുത്ത തീരുമാനമാണ് മുകുന്ദനുണ്ണിയായി പ്രേക്ഷകരുടെ അടുത്തെത്തിയതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോക്ടര്‍ അജിത് ജോയി പറഞ്ഞു. പൂര്‍ണമായും അഭിനവിനെ വിശ്വസിച്ച് ഏല്‍പ്പിച്ച ചിത്രമായിരുന്നു ഇതെന്നും ചിത്രം വിജയമാകുമെന്ന് കഥ വായിച്ച സമയത്ത് തന്നെ തോന്നിയിരുന്നെന്നും അജിത് ജോയ് പറഞ്ഞു. 

Read Also: സിനിമകൾ എന്തുകൊണ്ട് വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു? അറിയില്ലെങ്കിൽ ഇവിടെ കമോൺ..!

ചടങ്ങില്‍ അഭിനവ് സുന്ദര്‍ നായക്, സുധി കോപ്പ, തന്‍വി റാം, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി,  നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, സുധീഷ്, ചിത്രത്തിന്റെ സഹഎഴുത്തുകാരനായ വിമല്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ജോയ് മൂവിസിന്റെ നാലാമത്തെ ചിത്രമായ ആട്ടത്തിലെ നായകന്‍ വിനയ് ഫോര്‍ട്ടും ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടര്‍ അജിത്ത് ജോയി നിര്‍മ്മിക്കുന്ന ട്രാവല്‍ ഡോക്യുമെന്ററി ഗോ ദുബായിയുടെ ട്രെയ്‌ലറും  ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രത്തിന്റെ ഗാനവും ചടങ്ങില്‍ പങ്കുവെച്ചു. 

കഴിഞ്ഞ നവംബര്‍ 11 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. VFX സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, 

VFX : ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പിആര്‍ഒ എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്സ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News