Friday movie release: സിനിമകൾ എന്തുകൊണ്ട് വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു? അറിയില്ലെങ്കിൽ ഇവിടെ കമോൺ..!

Monday release history: ഇന്ത്യയിൽ ആദ്യമായി വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രമാണ് 1960 ഓഗസ്റ്റ് 5ന് പുറത്തിറങ്ങിയ മുഗൾ ഇ അസം.

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 05:19 PM IST
  • വാരാന്ത്യം ലക്ഷ്യമിട്ടാണോ സിനികൾ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നത് എന്ന് സംശയിക്കുന്നവരുണ്ട്.
  • ബ്രിട്ടീഷ്/അമേരിക്കൻ ശീലമാണ് 1950കളുടെ അവസാനത്തോടെ ഇവിടെയും ആരംഭിച്ചത്.
  • ലക്ഷ്മി ദേവിയുടെ ദിവസമാണ് വെള്ളിയാഴ്ച എന്ന് ഒരു സങ്കൽപ്പം ഇന്ത്യയിലുണ്ട്.
Friday movie release: സിനിമകൾ എന്തുകൊണ്ട് വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു? അറിയില്ലെങ്കിൽ ഇവിടെ കമോൺ..!

വെള്ളിയാഴ്ച എന്നാൽ പലർക്കും സന്തോഷത്തിൻറെ ദിവസമാണ്. ഒരു ആഴ്ചയിലെ അവസാന പ്രവർത്തി ദിവസമാണ് വെള്ളി. ജോലിത്തിരക്കുകൾ എല്ലാം മാറ്റിവെച്ച് ഒന്ന് വിശ്രമിക്കാനും അടിച്ചുപൊളിക്കാനുമെല്ലാം വെള്ളിയാഴ്ച ആവാൻ വേണ്ടി കാത്തിരിക്കുന്നവരുണ്ട്. ഇതിലെല്ലാം ഉപരി പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ദിവസമാണ് വെള്ളി എന്നതാണ് മറ്റൊരു പ്രത്യേകത. 

എന്തുകൊണ്ടാണ് ബോളിവുഡിലെ ഭൂരിഭാഗം സിനിമകളും വെള്ളിയാഴ്ച ദിവസം തന്നെ റിലീസ് ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വാരാന്ത്യം ലക്ഷ്യമിട്ടാണോ സിനികൾ ഇത്തരത്തിൽ വെള്ളിയാഴ്ച നോക്കി റിലീസ് ചെയ്യുന്നത്, അതോ ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന സംശയം പലർക്കുമുണ്ട്. വെള്ളിയാഴ്ച റിലീസുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങൾ ഇതാ..

ALSO READ: ജയിൽ ചാടിയ പുഷ്പ എവിടെ? രണ്ട് ദിവസത്തിൽ അറിയാം; അനൗൺസ്മെന്റ് ​ഗ്ലിംപ്സുമായി 'പുഷ്പ 2' ടീം

1939ൽ പുറത്തിറങ്ങിയ ഗോൺ വിത്ത് ദ വിൻഡ് എന്ന ഹോളിവുഡ് ചിത്രം റിലീസ് ചെയ്തത് ഡിസംബർ 15 വെള്ളിയാഴ്ചയാണ്. ഇതിൻറെ ചുവടുപിടിച്ചാണ് ബോളിവുഡിലും സിനിമകൾ വെള്ളിയാഴ്ച പുറത്തിറങ്ങി തുടങ്ങിയത് എന്ന് പറയപ്പെടുന്നു. അതേസമയം, വെള്ളിയാഴ്ച റിലീസുകൾ എന്ന ശീലം 1950കൾ വരെ ഇന്ത്യയിൽ ആരംഭിച്ചിരുന്നില്ല. 1947 മാർച്ച് 24നാണ് നീൽ കമൽ റിലീസ് ചെയ്തത്. അന്ന് തിങ്കളാഴ്ചയായിരുന്നു. 1960 ഓഗസ്റ്റ് 5ന് പുറത്തിറങ്ങിയ മുഗൾ ഇ അസം എന്ന ചിത്രമാണ് ഇന്ത്യയിൽ ആദ്യമായി വെള്ളിയാഴ്ച റിലീസ് ചെയ്തത്. ബ്രിട്ടീഷ്/അമേരിക്കൻ ശീലമാണ് 1950കളുടെ അവസാനത്തോടെ നമ്മളും സ്വീകരിച്ചത് എന്ന് വേണമെങ്കിൽ പറയാം. 

അതേസമയം, ലക്ഷ്മി ദേവിയുടെ ദിവസമാണ് വെള്ളിയാഴ്ച എന്ന് ഒരു സങ്കൽപ്പം ഇന്ത്യയിലുണ്ട്. അതിനാൽ തന്നെ സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെ കടാക്ഷത്താൽ നിർമ്മാതാവിന് നല്ല ലാഭം ലഭിക്കുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ച ദിവസത്തെ ശുഭ മുഹൂർത്തം നോക്കി തേങ്ങ ഉടക്കുന്ന ചടങ്ങുകളും നിർമ്മാതാക്കൾ സംഘടിപ്പിക്കാറുണ്ട്. വെള്ളിയാഴ്ച റിലീസിന് വാണിജ്യപരമായ കാരണങ്ങളുമുണ്ട്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് മൾട്ടിപ്ലക്സുകൾക്ക് നിർമ്മാതാക്കൾ നൽകേണ്ട ഫീ വെള്ളിയാഴ്ച കുറവാണ്. ഇതെല്ലാമാണ് വെള്ളിയാഴ്ച റിലീസുകൾക്ക് പിന്നിലെ കാരണങ്ങളായി പറയപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News