ആദ്യ പകുതി ഗംഭീരം; രണ്ടാം പകുതി നശിപ്പിച്ചു; സെൽവരാഘവന്റെ പാളിപ്പോയ 'നാനെ വരുവേൻ'

 അതിന് ശേഷം സിനിമയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സംവിധായകൻ പോലും മറന്ന അവസ്ഥയാണെന്ന് പറയേണ്ടി വരും

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 03:30 PM IST
  • ധനുഷ് വരുമ്പോൾ അറിയാതെ രോമാഞ്ചം അടിച്ച് കയ്യടിച്ച് പോകും
  • ധനുഷിന് പുൾ ഓഫ് ചെയ്യാൻ കഴിയുന്നതിൽ ചില ലിമിറ്റേഷൻസ് കാണാൻ സാധിക്കുന്നുണ്ട്
  • ധനുഷ് തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ
ആദ്യ പകുതി ഗംഭീരം; രണ്ടാം പകുതി നശിപ്പിച്ചു; സെൽവരാഘവന്റെ പാളിപ്പോയ 'നാനെ വരുവേൻ'

'മയക്കം എന്ന' എന്ന ചിത്രത്തിന് ശേഷം ധനുഷും സെൽവരാഘവനും ചേരുന്ന 'നാനെ വരുവേൻ' ഇന്റർവെൽ വരെ സെൽവ രാഘവൻ ആരാധകർക്ക് ആഘോഷരാവ് ഒരുക്കുന്നുണ്ട്. അതിന് ശേഷം സിനിമയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സംവിധായകൻ പോലും മറന്ന അവസ്ഥയാണെന്ന് പറയേണ്ടി വരും. ആദ്യ പകുതിയിലെ സൂപ്പർ നാച്ചുറൽ മിസ്റ്ററി എലെമെന്റ്സും അതിന്റെ ബിൽഡ് അപ്പുമെല്ലാം രസമായി അവസാനിപ്പിച്ച് എഡ്‌ജ്‌ ഓഫ് ദി സീറ്റ് ത്രില്ലർ നൽകുമെന്ന പ്രതീക്ഷയിൽ ഇന്റർവെൽ തുടങ്ങും. അവിടുന്ന് സിനിമ അവസാനിച്ചിരുന്നെങ്കിൽ എന്ന് പോലും തോന്നിപ്പോകുന്ന നിമിഷം. ഇന്റർവെല്ലിന് ശേഷം മറ്റൊരു കഥ തുടങ്ങുന്നതും അതിന്റെതായ സെറ്റിങ്ങും ചേരുന്നതോടെ പ്രേക്ഷകന് മടുപ്പ് തുടങ്ങും. അവസാനത്തെ അന്തവും കുന്തവും ഇല്ലാത്ത ക്ളൈമാക്‌സും എന്തിനോ വേണ്ടി സെക്കൻഡ് പാർട്ടിന് വേണ്ടി വാതിൽ തുറക്കുന്നതെല്ലാം പ്രേക്ഷകനെ വിഷമിപ്പിക്കുന്നു. 

'നെഞ്ചം മരപ്പതില്ലൈ' എന്ന ചിത്രം നൽകുന്ന ക്ളൈമാക്സ് ഗൂസ്ബമ്പസ് മൊമെന്റ്‌സ്‌ എല്ലാം ഇതിൽ തേഞ്ഞ് മാഞ്ഞ് പോകുന്നു. യുവാൻ ശങ്കർ രാജയുടെ കോമ്പോസിഷൻ ആശ്വാസം നൽകുന്നുണ്ട്. ' വീര സൂരയുടെ' ബിജിഎമ്മിൽ വില്ലൻ ധനുഷ് വരുമ്പോൾ അറിയാതെ രോമാഞ്ചം അടിച്ച് കയ്യടിച്ച് പോകും. ഒന്ന് ഗംഭീരമായി ഡെവലപ്പ് ചെയ്‌ത്‌ രണ്ടാം പകുതി ആദ്യ പകുതിയുടെ നൂലിൽ കോർത്തിരുന്നെങ്കിൽ സെൽവ രാഘവൻ ആരാധകർക്ക് ആഘോഷരാവായി മാറിയേനെ. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷിന്റെ  തീയേറ്റർ റിലീസ് ആകുന്ന നാനെ വരുവേൻ പ്രകടനത്തിന്റെ കാര്യത്തിൽ ധനുഷിന് പുൾ ഓഫ് ചെയ്യാൻ കഴിയുന്നതിൽ ചില ലിമിറ്റേഷൻസ് കാണാൻ സാധിക്കുന്നുണ്ട്.    

ധനുഷ് തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ. രണ്ടാം പകുതിയിൽ സെൽവരാഘവൻ മുങ്ങിത്താഴുമ്പോൾ ധനുഷ് കരയ്ക്ക് അടുപ്പിക്കുന്നതുകൊണ്ട് മാത്രം അൽപമെങ്കിലും രക്ഷപ്പെട്ട ചിത്രമായി നാനെ വരുവേൻ മാറാം. സെൽവരാഘവൻ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആവശ്യമായ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാതെയാണ് പ്രേക്ഷകൻ തീയേറ്ററിൽ നിന്ന് ഇറങ്ങുന്നത്. രണ്ടാം ഭാഗത്തിന് സ്കോപ്പ് ഉണ്ടെന്ന് കാണിച്ചുകൊണ്ടുള്ള ക്ളീഷേ എൻഡിങ് ഒരിക്കലും സെൽവരാഘവൻ  സിനിമകളിൽ നിന്ന് പ്രതീക്ഷിക്കാത്തത് ആയതുകൊണ്ട് തന്നെ നിരാശ തന്നെയാണ് ഫലം. 

നാളെ 'പൊന്നിയിൻ സെൽവൻ' റിലീസാകുന്ന സമയത്ത് തന്നെ സെൽവരാഘവൻ ചിത്രം തലേ ദിവസം റിലീസ് ചെയ്യുമ്പോൾ സെൽവയുടെ കോൺഫിഡൻസിനെക്കുറിച്ച് വാഴ്ത്തിപ്പാടിയവർ പടം കണ്ടിറങ്ങിയതിന് ശേഷം മൗനത്തിലാണ്. ചിത്രത്തിന് ധനുഷും സെൽവയും പ്രൊമോഷൻ നൽകാത്തത് എന്തുകൊണ്ട് എന്നൊരു ഉത്തരമ്മ ഏതാണ്ട് പിടികിട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News