വിഘ്നേഷിനൊപ്പം അമ്മയുടെ ജന്മദിനം ആഘോഷിച്ച് Nayanthara

തന്റെ ഇൻസ്റ്റാ പേജിലൂടെ നയൻതാരയുടെ അമ്മ ഓമന കുര്യന് ആശംസകൾ നേർന്നിരിക്കുകയാണ് വിഘ്‌നേഷ്.   

Written by - Ajitha Kumari | Last Updated : Sep 15, 2021, 02:55 PM IST
  • അമ്മയുടെ ജന്മദിനം ആഘോഷിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര
  • പിറന്നാൾ ആഘോഷങ്ങളുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
  • ചിത്രങ്ങൾ വിഘ്‌നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്
വിഘ്നേഷിനൊപ്പം അമ്മയുടെ ജന്മദിനം ആഘോഷിച്ച് Nayanthara

സംവിധായകൻ വിഘ്‌നേഷ് ശിവനൊപ്പം അമ്മയുടെ ജന്മദിനം ആഘോഷിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര. പിറന്നാൾ ആഘോഷങ്ങളുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.   

ചിത്രങ്ങൾ വിഘ്‌നേഷ് ശിവന്റെ (Vignesh Shivan) ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  തന്റെ ഇൻസ്റ്റാ പേജിലൂടെ നയൻതാരയുടെ അമ്മ ഓമന കുര്യന് ആശംസകൾ നേർന്നിരിക്കുകയാണ് വിഘ്‌നേഷ്. 

Also Read: Nayanthara film Netrikann trailer: അന്ധയായ ദൃക്‌സാക്ഷിയായി നയന്‍താര, വില്ലനായി അജ്‍മല്‍, ആരാധകരെ അമ്പരപ്പിച്ച് 'നെട്രികണ്‍' ട്രെയിലര്‍ എത്തി

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

 

ഗ്രേ ടോപ്പ് ധരിച്ചെത്തിയ നയൻതാരയേയും അമ്മയേയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയും വിഘ്‌നേശ് പങ്കു വെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഗോവയിലാണ് ഇരുവരും അമ്മയുടെ ജന്മദിനം ആഘോഷിച്ചത്.

കഴിഞ്ഞ കുറെ വർഷങ്ങളായി വിഘ്‌നേഷും നയൻതാരയും (Nayanthara) പ്രണയത്തിലാണ്. എന്നാൽ എന്നാണ് ഇരുവരുടെ വിവാഹം എന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല.  തന്റെ പുതിയ ചിത്രമായ നെട്രികണ്ണിന്റെ പ്രചരണാർത്ഥം നയൻതാര നടത്തിയ ഒരു അഭിമുഖത്തിൽ താരത്തിന്റെ കൈയ്യിൽ കിടന്ന മോതിരത്തെ കുറിച്ച് ചോദ്യമുയർന്നപ്പോൾ അത് തന്റെ എൻഗേജ്മെന്റ് റിങ് ആണെന്നാണ് താരം വെളിപ്പെടുത്തിയിരുന്നു. 

Also Read: വിഘ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞോ? Nayanthara യുടെ മറുപടി വൈറലാകുന്നു

2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. കൊറിയൻ ചിത്രമായ ബ്ലൈൻഡിന്റെ തമിഴ് റീമേക്കായ നേട്രിക്കണ്ണിലാണ് നയൻതാരയെ അവസാനമായി പ്രേക്ഷകർ കണ്ടത്. 

നയൻതാരയുടെ (Nayanthara) പുതിയ ചിത്രം രജനീകാന്തിന്റെകൂടെയുള്ള അണ്ണാത്തെയാണ്. വിഘ്‌നേഷ് ശിവൻ തന്നെ ഒരുക്കുന്ന കാതു വാക്കുല രണ്ടു കാതൽ, ആറ്റ്ലീ ഒരുക്കുന്ന ഷാരൂഖ് ഖാൻ ചിത്രം, ലൂസിഫർ തെലുങ്ക് റീമേക്ക് ചിരഞ്ജീവിയുടെ ഗോഡ്‌ഫാദർ, അൽഫോൻസ് പുത്രേൻ-പൃഥ്വിരാജ് സുകുമാരൻ ചിത്രം ഗോൾഡ് എന്നിവയാണ് പുതിയ ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News