Nayanthara film Netrikann trailer: അന്ധയായ ദൃക്‌സാക്ഷിയായി നയന്‍താര, വില്ലനായി അജ്‍മല്‍, ആരാധകരെ അമ്പരപ്പിച്ച് 'നെട്രികണ്‍' ട്രെയിലര്‍ എത്തി

തെന്നിന്ത്യയുടെ ലേഡി  സൂപ്പര്‍ സ്റ്റാര്‍  ആണ് നയന്‍താര. ഒന്നിനൊന്നു വ്യത്യസ്‍തമായ  കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ആരാധകരെ  വിസ്‍മിയിപ്പിക്കുന്ന നടി.  അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെല്ലാം ഹിറ്റ്‌, അതാണ്‌  നയന്‍താര എന്ന നടിയുടെ പ്രത്യേകത...

Written by - Zee Malayalam News Desk | Last Updated : Jul 29, 2021, 03:47 PM IST
  • നയന്‍താരയുടെ (Nayanthara) ഉടന്‍ പുറത്തിറങ്ങുന്ന ചിത്രമാണ്‌ "നെട്രികണ്‍" (Netrikann). ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നു.
  • മിലിന്ദ് റാവുവാണ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് യന്‍താരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ്.
Nayanthara film Netrikann trailer: അന്ധയായ ദൃക്‌സാക്ഷിയായി നയന്‍താര, വില്ലനായി അജ്‍മല്‍,   ആരാധകരെ അമ്പരപ്പിച്ച്  'നെട്രികണ്‍' ട്രെയിലര്‍ എത്തി

തെന്നിന്ത്യയുടെ ലേഡി  സൂപ്പര്‍ സ്റ്റാര്‍  ആണ് നയന്‍താര. ഒന്നിനൊന്നു വ്യത്യസ്‍തമായ  കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ആരാധകരെ  വിസ്‍മിയിപ്പിക്കുന്ന നടി.  അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെല്ലാം ഹിറ്റ്‌, അതാണ്‌  നയന്‍താര എന്ന നടിയുടെ പ്രത്യേകത...

നയന്‍താരയുടെ  (Nayanthara) ഉടന്‍  പുറത്തിറങ്ങുന്ന ചിത്രമാണ്‌  "നെട്രികണ്‍" (Netrikann).  ചിത്രത്തിന്‍റെ   ട്രെയിലര്‍ പുറത്തുവന്നു.  മിലിന്ദ് റാവുവാണ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രം  നിര്‍മ്മിക്കുന്നത് യന്‍താരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ്.  നവീന്‍ സുന്ദരമൂര്‍ത്തിയാണ് ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഇതിനോടകം  ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

 

Also Read: Nayanthara: നയൻതാരയുടെ 'നെട്രിക്കണി' ലെ ഗാനം പുറത്തിറങ്ങി

ഈ ചിത്രത്തില്‍ ഒരു  അന്ധയായാണ്‌  നയന്‍‌താര എത്തുന്നത്‌.  സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന  ഒരു സൈക്കോ വില്ലന്‍ കഥാപാത്രത്തെ നേരിടുന്ന ദുര്‍ഗ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.  മലയാളി താരം അജ്‍മല്‍ ആണ് ചിത്രത്തില്‍  സൈക്കോ വില്ലനായി എത്തുന്നത്‌. 

Also Read: Nayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത

നയന്‍താരയുടെ  ഫിലിം കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തി ലെതെന്ന്  നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു .അജ്‍മലിന്‍റെ പ്രകടനവും  ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

Netrikann ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഓഗസ്റ്റ് 13ന് ആണ് റിലീസ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News