Salaar: പവര്‍ പാക്ക്ഡ് ടീസറുമായി റെക്കോര്‍ഡിട്ട് സലാര്‍; ഇന്റര്‍നെറ്റിന് തീപിടിച്ചു!

Salar teaser: റിലീസ് ചെയ്ത് ആദ്യത്തെ 12 മണിക്കൂറിനുള്ളിൽ 45 ദശലക്ഷം വ്യൂസാണ് ടീസർ സ്വന്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 02:12 PM IST
  • ടീസർ ഇന്റർനെറ്റിൽ ആളിക്കത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
  • ആദ്യ 12 മണിക്കൂറിനുള്ളിൽ 45 ദശലക്ഷം വ്യൂസാണ് ടീസർ നേടിയത്.
  • പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാർ.
Salaar: പവര്‍ പാക്ക്ഡ് ടീസറുമായി റെക്കോര്‍ഡിട്ട് സലാര്‍; ഇന്റര്‍നെറ്റിന് തീപിടിച്ചു!

പ്രഭാസിന്റെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ കൂടി പുറത്തിറങ്ങിയതോടെ ആവേശം വാനോളം ഉയർന്നു. ഇപ്പോൾ ഇതാ പ്രഭാസിന്റെ ആരാധകർക്ക് വീണ്ടുമൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. സലാറിൻ്റെ പവർ പാക്ക്ഡ് ടീസർ ഇന്റർനെറ്റിൽ ആളിക്കത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

പുറത്തിറങ്ങിയതിന് പിന്നാലെ സലാറിൻ്റെ ടീസർ എല്ലാ റെക്കോർഡുകളും തകർത്തു. റിലീസ് ചെയ്ത് ആദ്യ 12 മണിക്കൂറിനുള്ളിൽ 45 ദശലക്ഷം വ്യൂസാണ് ടീസർ നേടിയത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡും ഇതുവഴി സലാർ സ്വന്തമാക്കി. ചിത്രത്തിലെ "സിംഹവും ചീറ്റയും കടുവയും ആനയുമാണ് ഏറ്റവും അപകടകാരികളായ മൃഗങ്ങൾ. പക്ഷേ ജുറാസിക് പാർക്കിലല്ലെന്ന് മാത്രം..." എന്ന പഞ്ച് ഡയലോഗ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ALSO READ: വലാക് വീണ്ടും വരുന്നു; ഭയം നിറച്ച് 'ദി നൺ 2' ട്രെയിലറെത്തി

കൃത്യമായി തയ്യാറാക്കിയ ഷോട്ടുകളാണ് ടീസറിലുള്ളത്. കെജിഎഫിന് സമാനമായി വിശാലമായ ക്യാൻവാസിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആകെ മൊത്തം എൻ്റർടെയ്ൻമെന്റ് ഉറപ്പ് നൽകുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ കെ‌ജി‌എഫിലൂടെ പേരുകേട്ട പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ ആണ് സലാറും സംവിധാനം ചെയ്യുന്നത്. പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാർ. 

കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് സലാർ നിർമ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരത്തുമായി 14 കൂറ്റൻ സെറ്റുകൾ സ്ഥാപിച്ചാണ് സലാറിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.  പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ ജഗപതി ബാബുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ 5 ഭാഷകളിലാണ് സലാർ റിലീസ് ചെയ്യുക. 2023 സെപ്റ്റംബർ 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News