The Nun 2: വലാക് വീണ്ടും വരുന്നു; ഭയം നിറച്ച് 'ദി നൺ 2' ട്രെയിലറെത്തി

സ്റ്റോം റീഡ്, അന്ന പോപ്പിള്‍വെല്‍, കേറ്റ്ലിന്‍ റോസ് ഡൌമി, ജൊനാസ് ബ്ലൊക്വെ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 10:07 AM IST
  • 2018ലാണ് ദി നൺ തിയേറ്ററുകളിലെത്തിയത്. വൻ വിജയം നേടിയ ഹോളിവുഡ് ഹൊറർ ചിത്രമായിരുന്നു 'ദി നൺ'.
  • ബോണി ആറോണ്‍സ് ടൈറ്റില്‍ റോളിലെത്തിയത്.
  • അ‍ഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നത്.
The Nun 2: വലാക് വീണ്ടും വരുന്നു; ഭയം നിറച്ച് 'ദി നൺ 2' ട്രെയിലറെത്തി

ഹോളിവുഡ് സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ഫിലിം ഫ്രാഞ്ചൈസിയായ ദി കോണ്‍ജറിംഗ് യൂണിവേഴ്സിലെ അടുത്ത ചിത്രം എത്തുന്നു. ദി കോണ്‍ജറിംഗ് യൂണിവേഴ്സിലെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായ 'ദി നണ്‍'' ന്റെ രണ്ടാം ഭാ​ഗമാണ് പുറത്തുവരുന്നത്. 2018ലാണ് 'ദി നൺ' തിയേറ്ററുകളിലെത്തിയത്. വൻ വിജയം നേടിയ ഹോളിവുഡ് ഹൊറർ ചിത്രമായിരുന്നു ദി നൺ. ബോണി ആറോണ്‍സ് ടൈറ്റില്‍ റോളിലെത്തിയത്. അ‍ഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നത്. 'ദി നൺ 2' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

1956 ലെ ഫ്രാന്‍സ് ആണ് ചിത്രത്തിന്റെ പശ്ചാത്തലം. വലാകുമായി സിസ്റ്റർ ഐറീന് വീണ്ടും മുഖാമുഖം വരേണ്ടി വരുന്നു. തൈസ ഫാര്‍മിഗ എന്ന നടിയാണ് സിസ്റ്റര്‍ ഐറീൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്റ്റോം റീഡ്, അന്ന പോപ്പിള്‍വെല്‍, കേറ്റ്ലിന്‍ റോസ് ഡൌമി, ജൊനാസ് ബ്ലൊക്വെ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മൈക്കള്‍ ഷാവേസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി കഴ്സ് ഓഫ് ലാ ലൊറോണ, ദി കോണ്‍ജറിംഗ്: ദി ഡെവിള്‍ മേഡ് മി ഡു ഇറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം മൈക്കൾ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സെപ്റ്റംബര്‍ 8 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഇന്ത്യയില്‍ ഇംഗ്ലീഷ് പതിപ്പിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസിനെത്തുന്നുണ്ട്. വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ വിതരണം. 366 മില്യണ്‍ ഡോളര്‍ ആയിരുന്നു ദി നണ്‍ സിനിമയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News