ദുല്‍ഖര്‍ ചിത്രം 'സോളോ' ഒക്ടോബര്‍ 5ന് തിയ്യറ്ററുകളില്‍

Last Updated : Sep 28, 2017, 03:36 PM IST
ദുല്‍ഖര്‍ ചിത്രം 'സോളോ' ഒക്ടോബര്‍ 5ന് തിയ്യറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ബിജോയ് നമ്പ്യാര്‍ ചിത്രം 'സോളോ' ഒക്ടോബര്‍ 5ന് റിലീസ് ചെയ്യും. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖറാണ് ഇക്കാര്യം അറിയിച്ചത്. ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണ് 'സോളോ'. 

നാല് കഥാപാത്രങ്ങളായാണ് ത്രില്ലര്‍ ചിത്രമായ 'സോളോ'യില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. നാല് വ്യത്യസ്ത ലുക്കുകളിലാവും ദുല്‍ഖര്‍ ചിത്രത്തിലെത്തുക. മലയാളം, തമിഴ് എന്നീ രണ്ട് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ടീസറും ചിത്രത്തിലെ ഗാനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്. 

സൗബിന്‍ താഹിര്‍ സംവിധാനം ചെയ്ത പറവയിലും ദുല്‍ഖര്‍ മികച്ച വേഷം ചെയ്തിരുന്നു. തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പറവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Trending News