Manju Pillai Sujith Vasudev divorce: അന്നു മുതൽ ഞങ്ങൾ അകന്നാണ് കഴിയുന്നത്; മഞ്ജു പിള്ളയുമായി പിരിഞ്ഞെന്ന് വാസുദേവ്

Manju Pillai and Sujith Vasudev Seperated: മഞ്ജുവിന്റെ കരിയർ ഇപ്പോൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. തന്റെ അടുത്ത സുഹൃത്തിന്റെ ജീവിതം ഇത്തരത്തിൽ...

Written by - Zee Malayalam News Desk | Last Updated : Apr 1, 2024, 06:05 PM IST
  • ഈയടുത്ത കാലത്തായി മഞ്ജുപിള്ള അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രങ്ങളായിരുന്നു.
  • മഞ്ജുവിൻ‍റെ കരിയർ ​ഗ്രാഫിൽ പെട്ടെന്നുണ്ടായ ഈ മാറ്റത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
  • അതിനിടിലാണ് തങ്ങൾ വേർപിരിഞ്ഞുവെന്ന സത്യം സുജിത്ത് വാസുദേവ് വ്യക്തമാക്കിയത്.
Manju Pillai Sujith Vasudev divorce: അന്നു മുതൽ ഞങ്ങൾ അകന്നാണ് കഴിയുന്നത്; മഞ്ജു പിള്ളയുമായി പിരിഞ്ഞെന്ന് വാസുദേവ്

ഏറെ നാളായുള്ള അഭ്യൂഹമായിരുന്നു നടി മഞ്ജു പിള്ളയും ഛായാ​ഗ്രഹകൻ സുജിത് വാസുദേവും തമ്മിൽ വേർപിരിഞ്ഞോ എന്നത്. ഇപ്പോൾ അതിൽ ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുജിത്ത് വാസുദേവ്. തങ്ങൾ വേർപിരിഞ്ഞുവെന്നാണ് സുജിത്ത് വ്യക്തമാക്കിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് സുജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2020 മുതൽ മഞ്ജുവുമായി അകന്നാണ് താൻ കഴിയുന്നതെന്നും അടുത്തിടെയാണ് ഡിവോഴ്സ് നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഇപ്പോഴും തന്റെ നല്ല സുഹൃത്താണ്. ജോലി സംബന്ധമായ കാര്യങ്ങളെക്കുറിച്ച ഞങ്ങൾ ഇപ്പോഴും ചർച്ച ചെയ്യാറുണ്ട്.

മഞ്ജുവിന്റെ കരിയർ ഇപ്പോൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. തന്റെ അടുത്ത സുഹൃത്തിന്റെ ജീവിതം ഇത്തരത്തിൽ വിജയകരമായി മുന്നോട്ടു പോകുന്നതിൽ വലിയ സന്തോഷമുണ്ടെന്നും സുജിത്ത് കൂട്ടിച്ചേർത്തു. ഈയടുത്ത കാലത്തായി മഞ്ജുപിള്ള അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രങ്ങളായിരുന്നു. മഞ്ജുവിൻ‍റെ കരിയർ ​ഗ്രാഫിൽ പെട്ടെന്നുണ്ടായ ഈ മാറ്റത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിനിടിലാണ് തങ്ങൾ വേർപിരിഞ്ഞുവെന്ന സത്യം സുജിത്ത് വാസുദേവ് വ്യക്തമാക്കിയത്. 

ALSO READ: 'മുറിജിനൽസു'മായി മൂഹ്‌സിൻ പരാരിയും ടീമും; ആദ്യ പാട്ട് 'ജിലേബി' എത്തി

ഈയടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങളായ ഹോം, ഫാലിമി, ജയ  ജയ ജയ ജയ ഹേ തുടങ്ങിയ സിനിമകളിൽ മഞ്ജുപിള്ള ചെയ്ത കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ മലയാളത്തിൽ ഹിറ്റ് ചിത്രങ്ങളായ ലൂസിഫർ, എമ്പുരാൻ അടക്കമുള്ള ചിത്രങ്ങളിലെ ഛായാ​ഗ്രഹകനാണ് സുജിത്ത് വാസുദേവ്. ഇരുവർക്കു ഒരു മകളാണ് ഉള്ളത്. ദയ എന്നാണ് പേര്. ദയയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. 

കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകർക്കിടയയിലുള്ള ചർച്ചാവിഷയമായിരുന്നു മഞ്ജുപിള്ള വിവാഹബന്ധം വേർപെടുത്തിയോ എന്നുള്ളത്. മഞ്ജുവിന്റെ പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചലിൽ സുജിത്തിന്റെ അസാന്നിദ്യം ഇതിന് ആക്കം കൂട്ടിയിരുന്നു.  പങ്കുവെച്ച ചിത്രങ്ങളിൽ ഭർത്താവിനെ കാണാത്തതിനെക്കുറിച്ച് ചോദിച്ച ആരാധകരോട് സുജിത്തിന് ജോലിത്തിരക്കാണെന്നായിരുന്നു മഞ്ജു പ്രതികരിച്ചിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News