മലയാളത്തിൽ സ്വതന്ത്ര ഗാനരംഗത്ത് പുതിയ വഴി തെളിച്ച് മൂഹ്‌സിൻ പരാരിയും സംഘവും. മുറിജിനൽസ് എന്ന പേരിൽ വിവിധ കലാകാരന്മാർക്കൊപ്പം ഒന്നിച്ച് വിവിധ ഴോണറുകളിലായി ഇറക്കുന്ന ആൽബം വോള്യത്തിൽ ആദ്യ ഗാനം പുറത്തിറങ്ങി.
ജിലേബി എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. മലയാളത്തിൽ ആദ്യമായിട്ടാണ് സ്വതന്ത്ര സംഗീതത്തിനായി ഇത്തരത്തിൽ ഒരു കൂട്ടായ്മ ഉണ്ടാവുന്നത്. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ ഒരുക്കുന്ന മുറിജിനൽസ് വോള്യം ഒന്നിൽ പത്തോളം ഗാനങ്ങളാണ് ഉണ്ടാവുക. മു.രി എന്ന ചുരുക്ക പേരിൽ ഗാനങ്ങൾ ഒരുക്കുന്ന മുഹ്‌സിൻ പരാരിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു കൂട്ടായ്മ ഉണ്ടായിരിക്കുന്നത്.
ALSO READ: ഷൂക്കൂർ ഇക്കാ.. നിങ്ങളുടെ ആദ്യത്തെ കഫീൽ അറബിയായിരുന്നെങ്കിൽ ഇപ്പോഴതൊരു സാഹിത്യകാരനാണ്; ഹരീഷ് പേരടി
മുഹ്‌സിൻ പരാരി, സിതാര കൃഷ്ണകുമാർ, ഇന്ദ്രൻസ്, ഷഹബാസ് അമൻ, വിഷ്ണു വിജയ്, ചെമ്പൻ, അറിവ്, ഗോവിന്ദ് വസന്ത, ഫാത്തിമ ജാഹാൻ, ഡി ജെ ശേഖർ, ജോക്കർ, എംഎച്ച്ആർ, ബേബി ജാൻ,6091, ദാബ്‌സി തുടങ്ങിയ കലാകാരന്മാർ മുറിജിനൽസിനായി ഒന്നിക്കുന്നുണ്ട്. ഗാനങ്ങളിൽ ചിലത് വീഡിയോ രൂപത്തിലും പുറത്തിറങ്ങും. യൂട്യൂബ്, സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക് തുടങ്ങി എല്ലാ സ്ട്രീമിംങ് പ്ലാറ്റ്‌ഫോമുകളിലും മുറിജിനൽസ് ഗാനങ്ങൾ ലഭ്യമാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.