മലയാള സിനിമയ്ക്ക് ഊര്‍ജം പകരുന്ന ഇളവുകള്‍, മുഖ്യമന്ത്രിയ്ക്ക് നന്ദിയറിയിച്ച് താരങ്ങള്‍

  കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതില്‍  മുഖ്യമന്ത്രി പണറായി വിജയന് നന്ദി പറഞ്ഞ് സിനിമാലോകം... സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും നന്ദിയുമായി  സോഷ്യല്‍ മീഡിയ നിറഞ്ഞ് താരങ്ങള്‍...

Written by - Zee Malayalam News Desk | Last Updated : Jan 11, 2021, 07:24 PM IST
  • കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രി പണറായി വിജയന് നന്ദി പറഞ്ഞ് സിനിമാലോകം...
  • പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മലയാള സിനിമയ്ക്ക് ഊര്‍ജം പകരുന്ന ഇളവുകള്‍,  മുഖ്യമന്ത്രിയ്ക്ക് നന്ദിയറിയിച്ച്  താരങ്ങള്‍

തിരുവനന്തപുരം:  കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതില്‍  മുഖ്യമന്ത്രി പണറായി വിജയന് നന്ദി പറഞ്ഞ് സിനിമാലോകം... സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും നന്ദിയുമായി  സോഷ്യല്‍ മീഡിയ നിറഞ്ഞ് താരങ്ങള്‍...

പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്  (Pinarayi Vijayan) സ്‌നേഹാദരങ്ങള്‍ മമ്മൂട്ടി (Mammootti) ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുന്‍പ്  മോഹന്‍ലാലും (Mohanlal) ദിലീപും  (Dileep) ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചിരുന്നു .മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങളെന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.   മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും,പ്രത്യേകിച്ച്‌ മുഖ്യമന്ത്രിക്കും ഫിയോക്കിന്‍റെയും,ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപും കുറിച്ചു.

മറ്റ് താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ദിലീപ്, ടൊവിനോ തോമസ്,  മഞ്ജു വാര്യര്‍, ബിനീഷ് ബാസ്റ്റിന്‍, ആന്റണി വര്‍ഗീസ്, അബു വലയങ്കുളം, ആഷിഖ് ഉസ്മാന്‍, നിവിന്‍ പോളി, റീമ കല്ലിങ്കല്‍, ബി ഉണ്ണികൃഷ്ണന്‍  എന്നിവരും മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. 

നിരവധി ഇളവുകളോടെയാണ്  തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.  ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കിയിട്ടുണ്ട്.  തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50% ആയി കുറയ്ക്കും. ബാക്കി തുക ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. തിയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി 2020 മാര്‍ച്ച് 31നുള്ളില്‍  മാസഗഡുക്കളായി അടക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

Also read: സിനിമ മേഖലയ്ക്ക് താൽക്കാലിക ആശ്വാസം; മൂന്ന് മാസത്തേക്ക് നികുതിയിൽ ഇളവുകൾ

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കേരളത്തിലെ തീയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ സിനിമ സംഘടനകള്‍ക്ക് തീരുമാനമെടുക്കാമെന്ന ധാരണയിലായിരുന്നു യോഗം  അവസാനിച്ചത്. പിന്നീടാണ് ജനുവരി 13ന് തീയേറ്ററുകള്‍ തുറക്കും എന്ന് സംഘടനകള്‍ ഔദ്യോഗികമായി അറിയിച്ചത്.

ദളപതി വിജയ് നായകനാക്കിയെത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത "മാസ്റ്റര്‍"  (Master) ആണ് ആദ്യം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News