സിനിമ മേഖലയ്ക്ക് താൽക്കാലിക ആശ്വാസം; മൂന്ന് മാസത്തേക്ക് നികുതിയിൽ ഇളവുകൾ

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കി. പത്ത് മാസത്തേക്ക് അടഞ്ഞ് കിടന്ന തിയറ്ററുകളുടെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി 

Written by - Zee Malayalam News Desk | Last Updated : Jan 11, 2021, 03:43 PM IST
  • ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കി
  • പത്ത് മാസത്തേക്ക് അടഞ്ഞ് കിടന്ന തിയറ്ററുകളുടെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി
  • മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
  • വിജിയ് ചിത്രം മാസ്റ്റർ കേരളത്തിലും റിലീസാകും
സിനിമ മേഖലയ്ക്ക് താൽക്കാലിക ആശ്വാസം; മൂന്ന് മാസത്തേക്ക് നികുതിയിൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ മേഖലയ്ക്കും തിയറ്റർ വ്യവാസായങ്ങൾക്കും താൽക്കാലിക ആശ്വസമായി നികുതി ഇളവുകൾ. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ലോക്ഡൗണിന് (Lockdown) തുടർന്ന് പത്ത് മാസത്തേക്ക് അടഞ്ഞ് കിടന്ന തിയറ്ററുകളുടെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കുമെന്ന് തീരുമാനിച്ചു. ബാക്കിയുള്ളവ ഗഡുക്കളായി അടയ്ച്ചാൽ മതി. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. 

ALSO READ: കൊറോണ വൈറസ് നിലവിളിച്ചോടും..! Master ടിക്കറ്റ് ബുക്കി൦ഗിന് ആരാധകരുടെ തിക്കും തിരക്കും

എന്നാൽ പ്രൊഫഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്ന് അറിയിച്ചു. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് അവസാനം വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി (CM Pinarayi Vijayan) കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ALSO READ: നാളുകൾക്ക് ശേഷം ഇച്ചാക്കയ്ക്കൊപ്പം ; ചിത്രം പങ്കുവെച്ച് മോഹൻലാൽ

അതോടൊപ്പം തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തിയറ്റ‌ർ ഉടമകൾ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ സെക്കൻഡ് ഷോ നടത്താനുള്ള ഉടമകളുടെ ആവശ്യം മുഖ്യമന്ത്രി അനുവദിച്ചില്ല. ഇതോടെ വിജിയ് ചിത്രം മാസ്റ്റർ (Master) കേരളത്തിലും റിലീസാകുമെന്ന് ഉറപ്പായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News